ബലാകോട്ടെ ഭീകരക്യാമ്പുകള്‍ തകര്‍ത്തെന്ന് വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍

ബലാകോട്ടെ ഭീകരക്യാമ്പുകള്‍ തകര്‍ത്തെന്ന് വ്യോമസേനാ മേധാവി ബി എസ് ധനോവ. നാശനഷ്ടങ്ങളുടെ കണക്കെടുത്തിട്ടില്ലെന്നും വിദാംശങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് വ്യോമസേന ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിന് നല്‍കിയ തിരിച്ചടി വിജയകരമാണെന്ന് വ്യോമസേന വെളിപ്പെടുത്തി. ക്യാമ്പുകള്‍ തകര്‍ത്തെന്നും സേന അറിയിച്ചു.
Air Chief Marshal BS Dhanoa on air strikes: IAF is not in a postilion to clarify the number of casualties. The government will clarify that. We don't count human casualties, we count what targets we have hit or not. pic.twitter.com/Ji3Z6JqReB
— ANI (@ANI) March 4, 2019
Read More: ബലാകോട്ട് 250ഭീകരരെ വധിച്ചുവെന്ന് അമിത് ഷാ
അതേസമയം ബലാകോട്ട് ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണം 250 ഭീകരരെയാണ് വധിച്ചതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. അഹമ്മദാബാദിലെ പാര്‍ട്ടിയോഗത്തിലാണ് അമിത് ഷായുടെ പ്രസ്താവന. ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ ആദ്യത്തെ പ്രതികരണമാണിത്. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ആദ്യമായാണ് മിന്നലാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ബിജെപി ആദ്യമായാണ് പ്രതികരിച്ചത്. റോയിറ്റേഴ്സ് അടക്കമുള്ള വിദേശമാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വിട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് തെളിവ് വേണമെന്ന് കബില്‍ സിബല്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.
ഇന്ത്യ അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണത്തില്‍ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടന്ന് മോദിയോ കേന്ദ്രമന്ത്രിമാരോ ബിജെപി നേതാക്കളോ പറഞ്ഞിട്ടുണ്ടോ എന്ന് കേന്ദ്രമന്ത്രി എസ്എസ് അലുവാലിയ ഇന്നലെ ചോദിച്ചിരുന്നു. ആ ആക്രമണം ഒരിക്കലും ആള്‍നാശം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ലെന്നും തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്നതായിരുന്നു പാക്കിസ്ഥാനില്‍ കയറിയുള്ള ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയടക്കമുള്ള നേതാക്കളാരും ആള്‍നാശത്തെക്കുറിച്ച് പ്രസംഗിച്ചിട്ടില്ലല്ലോയെന്നും അലുവാലിയ ചോദിച്ചിരുന്നു. ഈ പ്രസ്താവനയില്‍ ബിജെപി പ്രതികരണം അറിയിച്ചിരുന്നില്ല. അതിന് പിന്നാലെയാണ് ഇപ്പോള്‍ അമിത് ഷായുടെ പ്രതികരണവും പുറത്ത് വന്നിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here