കോതമംഗലത്ത് എസ്ബിഐ എടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം

കോതമംഗലത്ത് എടിഎം കൗണ്ടർ തകർത്ത് പണം തട്ടാൻ ശ്രമം. എസ്ബിഐ പൈങ്ങോട്ടൂർ ശാഖയുടെ എടിഎമ്മാണ് തകർക്കാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ നാലേകാലോടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കളാണ് മോഷണ ശ്രമം നടത്തിയത്. പണം നഷ്ടപ്പെട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. സിസിടിവി ക്യാമറയിൽ പശ തേച്ച ശേഷമായിരുന്നു മോഷണ ശ്രമം. കമ്പിപ്പാര ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പണം സൂക്ഷിക്കുന്ന ഭാഗമാണ് കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിക്കാന്‍ ഇവര്‍ ശ്രമിച്ചത്. എന്നാല്‍ ശ്രമം വിജയിക്കാതെ വന്നതോടെ ഇരുവരും പിന്‍വാങ്ങുകയായിരുന്നു.
എടിഎം മിഷ്യന്‍ തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ആദ്യം വിവരം പോലീസില്‍ അറിയിച്ചത്. മുവാറ്റുപുഴ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നാലെ ബാങ്ക് അധികൃതരും ഇവിടെ എത്തി പരിശോധന നടത്തി. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫൊറൻസിക് വദഗ്ദ്ധർ എത്തി സംഭവ സ്ഥലത്തു നിന്നും തെളിവുകൾ ശേഖരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here