കോഴിക്കോട് പുതിയ ബസ്റ്റാന്റിന് സമീപം തീപിടുത്തം

കോഴിക്കോട് പുതിയ ബസ്റ്റാന്റിന് സമീപം തീപിടുത്തം. റാണി മെറ്റല്‍ കടയിലാണ് തീപിടുത്തം ഉണ്ടായത്.അലൂമിനിയം പാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും വിൽക്കുന്ന കടയാണിത്. രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. സിറ്റിയിൽ നിന്നും മീഞ്ചന്ത സ്റ്റേഷനിൽ നിന്നും ഫയർ എഞ്ചിൻ എത്തിച്ച് അരമണിക്കൂറിനകം തീ പൂർണമായും കെടുത്തി. കത്തി നശിച്ചതിൽ അധികവും പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളാണ്. തീപിടുത്ത കാരണം അറിവായിട്ടില്ല. ഫയര്‍ഫോഴ്സ് ഇവിടെയെത്തി പരിശോധന നടത്തി. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഇന്ന് അധികൃതര്‍ കൈമാറും.
ഈ കടയ്ക്ക് മുകളില്‍ തുണിക്കടയാണ് പ്രവര്‍ത്തിച്ച് വന്നത്. ഇങ്ങോട്ട് തീപടരുന്നത് മുമ്പ് തീയണയ്ക്കാനായത് വലിയ നഷ്ടം ഒഴിവാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here