മഹാശിവരാത്രിക്ക് ഭക്തിനിര്‍ഭരമായ ഗാനവുമായി സോനു നിഗം(വീഡിയോ)

മഹാശിവരാത്രിക്ക് ആരാധകര്‍ക്ക് ഭക്തിനിര്‍ഭരമായ ഗാനവുമായി എത്തിയിരിക്കുകയാണ് സോനു നിഗം. ശിവ് ശങ്കര എന്ന് പേരിട്ടിരിക്കുന്ന ഗാനം മറ്റുള്ളവരെ സഹായിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ചെയ്തിരിക്കുന്നതാണ്. മതത്തിനു പുറമെ, മനുഷ്യൻ ജീവിച്ചിരിക്കെ നടത്തുന്ന യാത്രയാണ് പ്രമേയം എന്നാണ് ഗാനത്തെക്കുറിച്ചു സോനു നിഗത്തിന് പറയാനുള്ളത്. ബസന്ത് ചൗധരിയുടെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ശ്രേയസ് പുരാണിക് ആണ്. നേപ്പാളിലെ പോഖ്റയിലെ മച്ചപ്പുചാരെ കൊടുമുടിയിലാണ് ചിത്രീകരിച്ചത്.
Read More: ആശുപത്രി അടുത്തില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല; സോനു നിഗം
അടുത്തിടെ നേപ്പാളിലെ ബൊകാറയിലെ പരിപാടിക്ക് ശേഷം ശക്തമായ പുറം വേദന അനുഭവപ്പെട്ട സോനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം പരിഹാസ ചുവയിലെ വീഡിയോ പോസ്റ്റ് ചെയ്ത സോനു വാർത്തകളിൽ ഇടം നേടിയിരുന്നു. രാജ്യത്തെ ‘മതനിരപേക്ഷരെ’ ഉന്നം വച്ചുള്ള വീഡിയോ ആയിരുന്നത്. ഒന്നര മിനിട്ടു നേരത്തെ വീഡിയോ ഫേസ്ബുക്കിൽ ആണ് പോസ്റ്റ് ചെയ്തത്.
Read More: ഇന്ന് മഹാശിവരാത്രി
ആക്രമണത്തിൽ രക്തസാക്ഷികളായ സി.ആർ.പി.എഫ്. ജവാന്മാരെയോർത്ത് രാജ്യത്തെ ജനങ്ങൾ എന്തിനു ദുഃഖിക്കുന്നു എന്നായിരുന്നു സോനുവിന്റെ ചോദ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here