Advertisement

ലോകത്ത് ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള 10 നഗരങ്ങളിൽ ഏഴും ഇന്ത്യയിൽ !

March 5, 2019
1 minute Read

ലോകത്ത് ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള 10 നഗരങ്ങളിൽ ഏഴും ഇന്ത്യയിൽ. 2018 ലെ കണക്ക് പ്രകാരം ഗുരുഗ്രാമിനാണ് ഒന്നാം സ്ഥാനം. ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ, ഭിവാഡി എന്നിവയാണ് പിന്നിൽ. ആദ്യത്തെ അഞ്ചിൽ ഇടം നേടിയ ഇന്ത്യയ്ക്ക് പുറത്തുള്ള ഏക നഗരം പാകിസ്ഥാനിലെ ഫാസിയാബാദാണ്.

മലിനീകരണത്തിന്റെ തോതിൽ രണ്ടാം സ്ഥാനത്തുള്ളത് ഗാസിയാബാദ് ആണ്. ലോകത്തെ ഏറ്റവും മലിനീകരണമുള്ള 30 നഗരങ്ങളെടുത്താൽ അതിൽ 22ഉം ഇന്ത്യയിലാണ്. ചൈനയിലെ അഞ്ച് നഗരങ്ങളും പാകിസ്താനിലെ രണ്ടും ബംഗ്ലാദേശിലെ ഒരു നഗരവും പട്ടികയിലുണ്ട്. ചൈനയിലെ ഹോട്ടൺ നഗരം എട്ടാം സ്ഥാനത്തും പാകിസ്താനിലെ ലാഹോർ പത്താം സ്ഥാനത്തുമുണ്ട്. മലിനീകരണം മൂലമുള്ള ചികിത്സകൾക്കുവേണ്ടിയും ഉത്പാദന നഷ്ടം മൂലവും ഇന്ത്യയുടെ ആഭ്യന്തര വളർച്ചാനിരക്കിന്റെ 8.5 ശതമാനത്തോളം നഷ്ടമാകുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.

Read Also : വായു മലിനീകരണം മൂലം മരണപ്പെടുന്നവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം ഇന്ത്യക്ക്

ഏറ്റവും രൂക്ഷമായ വായുമലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ബംഗ്ലാദേശ് ഒന്നാമതും പാകിസ്താൻ രണ്ടാമതും അഫ്ഗാനിസ്ഥാൻ നാലാമതുമാണുള്ളത്.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങൾ മുൻനിർത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.മനുഷ്യ ശരീരത്തിന് ഹാനികരമായ വിധത്തിൽ അന്തരീക്ഷ വായുവിൽ അടങ്ങിയിരിക്കുന്ന, സൂക്ഷ്മമായ വിഷവസ്തുക്കളുടെ അളവ് മുൻനിർത്തിയാണ് നഗരങ്ങളിലെ മലിനീകരണ തോത് പഠനത്തിൽ വിലയിരുത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top