‘സ്വയം ഹീറോ ആവുന്നത് അവസാനിപ്പിക്കൂ; പുൽവാമയെ രാഷ്ട്രീയവത്കരിക്കുന്നത് നിർത്തൂ’; മോദിക്കെതിരെ ആഞ്ഞടിച്ച് നടൻ സിദ്ധാർത്ഥ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തെന്നിന്ത്യൻ നടൻ സിദ്ധാർത്ഥ്. പുൽവാമ ആക്രമണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും സ്വയം ഹീറോ ആവുന്നത് അവസാനിപ്പിക്കൂവെന്നും സിദ്ധാർത്ഥ് പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാർത്ഥിന്റെ പരാമർശം.

നരേന്ദ്ര മോദി ട്വിറ്ററിലിട്ട പോസ്റ്റിന് മറുപടിയായായിരുന്നു സിദ്ധാർത്ഥിന്റെ പരാമർശം. ‘നമ്മുടെ ആളുകൾ സൈന്യത്തിൽ വിശ്വസിക്കുന്നു. അവർക്കൊപ്പം നിൽക്കുന്നു. നിങ്ങളും നിങ്ങളുടെ ആളുകളുമാണ് അവരെ വിശ്വസിക്കാത്തത്. പുൽവാമയെ രാഷ്ട്രീയവത്ക്കരിക്കുന്നത് നിർത്തൂ. ശരിയായ ഹീറോകളുടെ പിന്നിൽ നിന്ന് സ്വയം ഹിറോ ആവുന്നത് അവസാനിപ്പിക്കൂ. നിങ്ങൾ സൈന്യത്തെ ബഹുമാനിക്കണം. നിങ്ങൾ ഒരു സൈനികൻ അല്ല. അതുകൊണ്ട് തന്നെ നിങ്ങളെ അങ്ങനെ പരിഗണിക്കണമെന്ന് പ്രതീക്ഷിക്കരുത്. ജയ്ഹിന്ദ്’.

സൈന്യം ബലാകോട്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടത്തിയ തിരിച്ചടിയുടെ തെളിവുകൾ ആവശ്യപ്പെട്ട് പ്രതിപക്ഷം അടക്കമുള്ളവർ രംഗത്തെത്തിയതിനെ തുടർന്ന് മോദി ട്വിറ്ററിൽ കുറിച്ച കുറിപ്പിനായിരുന്നു സിദ്ധാർത്ഥിൻെ മറുപടി. ‘സൈന്യത്തെ വിശ്വസിക്കണമെന്നതും അവരിൽ അഭിമാനം കൊള്ളുക എന്നതും സ്വാഭാവികമാണ്. എന്നാലും എന്തുകൊണ്ടാണ് ചിലർക്ക് സൈന്യത്തെ ചോദ്യം ചെയ്യാൻ തോന്നുന്നത് എന്ന് മനസ്സിലാവുന്നില്ല.’-മോദി ട്വിറ്ററിൽ കുറിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More