റഫാൽ ഇടപാട് വൈകിപ്പിച്ചത് കോൺഗ്രസ് ആണെന്ന ആരോപണം തെറ്റ്: എകെ ആന്റണി

റഫാൽ ഇടപാട് വൈകിപ്പിച്ചത് കോൺഗ്രസ് ആണെന്ന ആരോപണം തെറ്റാണെന്ന് എകെ ആന്റണി. സിഎജി റിപ്പോർട്ട് പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും എ കെ ആന്റണി വ്യക്തമാക്കി. കോൺഗ്രസ് രാജ്യസുരക്ഷയിൽ വിട്ട് വീഴ്ച ചെയ്തു എന്നത് നുണ പ്രചാരണമാണ്. ജനുവരി 2012ൽ റഫാലിനായി കമ്പനിയെ തിരഞ്ഞെടുത്തു. എന്നാൽ അന്ന് എതിർത്തത് സുബ്രഹ്മണ്യൻ സ്വാമിയും യശ്വന്ത് സിൻഹയും അടക്കമുള്ള അന്നത്തെ ബിജെപി നേതാക്കൾ ആയിരുന്നു. ആ പരാതികൾ താൻ അവഗണിക്കണമായിരുന്നോ?
പരാതി പരിശോധിക്കാൻ നിയമിച്ച സമിതി 2015 മാർച്ചിൽ റിപ്പോർട്ട് നൽകി. അന്ന് യുപിഎ അധികാരത്തിൽ ഇല്ലായിരുന്നു, മോഡിയായിരുന്നു അന്ന് പ്രധാനമന്ത്രിയെന്നും അദ്ദേഹം വ്യക്തമാക്കി.
സൈന്യത്തിന്റെ ധീരതയെയും ത്യാഗത്തെയും അഭിനന്ദിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സൈന്യം കടന്നു പോയത് കടുത്ത വെല്ലുവിളികളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here