വയനാട്ടില്‍ ആന്റോ അഗസ്റ്റിന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന

വയനാട്ടില്‍ ആന്റോ അഗസ്റ്റിന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. ബിഡിജെഎസിന്റെ കയ്യിലുളള സീറ്റില്‍ ആന്റോ അഗസ്റ്റിനെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ക്രൈസ്തവ വോട്ടുകള്‍ ആന്റോ അഗസ്റ്റിനിലൂടെ പെട്ടിയിലാക്കാമെന്നാണ് ബിഡിജെഎസ് പ്രതീക്ഷ.
എന്‍ഡിഎ ബിഡിജെഎസിന് നല്‍കിയ നാല് സീറ്റുകളില്‍ ഒന്നാണ് വയനാട്.പൊതുസമ്മതനായ സ്വതന്ത്രനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലില്‍ തീരുമാനമായതോടെയാണ് ആന്റോ അഗസ്റ്റിന് നറുക്ക് വീണത്.കേരളാകോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗമാണ് ആന്റോ അഗസ്റ്റിന്‍.മത്സരിക്കാനുളള താത്പര്യം ആന്റോ പാര്‍ട്ടി നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു.
ക്രൈസ്തവ വോട്ടുകള്‍ ഏറെയുളള മണ്ഡലത്തില്‍ ആന്റോയെപ്പോലെ ഒരാള്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത് ഗുണം ചെയ്യുമെന്നാണ് ബിഡിജെഎസിന്റെയും എന്‍ഡിഎയുടെയും പ്രതീക്ഷ.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി നിയോഗിച്ച അഞ്ചംഗ സമിതി അടുത്തയാഴ്ച യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയേക്കും.ഇക്കാര്യം സംബന്ധിച്ച് ആന്റോ അഗസ്റ്റിന് പാര്‍ട്ടി നേതൃത്വത്തിന്റെ ഉറപ്പ് ലഭിച്ചതായാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here