തൊളിക്കോട് പീഡനം; മുന്‍ ഇമാമിന്റെ ഒരു സഹോദരന്‍ കൂടി പൊലീസ് പിടിയില്‍

വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഷെഫീഖ് അല്‍ ഖാസിമിയുടെ ഒരു സഹോദരനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയായ നൗഷാദിനെയാണ് അറസ്റ്റ് ചെയ്തത്. പൊള്ളാച്ചിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് നൗഷാദിനെ അറസ്റ്റ് ചെയ്തത്.
ഖാസിമിയെ പെരുമ്പാവൂരും, കോയമ്പത്തൂരിലും, വിജയവാഡയിലും ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയത് ഇയാളായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെ ഷെഫീഖിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന.
Read more: തൊളിക്കോട് പീഡനം: പീഡനത്തിനിരയായ പെണ്‍കുട്ടി ഹാജരാകണമെന്ന് ഹൈക്കോടതി
പീഡന കേസുമായി ബന്ധപ്പെട്ട് ഖാസിമിയുടെ മറ്റൊരു സഹോദരനെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. സഹോദരന്‍ അല്‍ അമീനെയായിരുന്നു കൊച്ചി ഷാഡോ പൊലീസിസ് നേരത്തേ അറസ്റ്റു ചെയ്തത്. ഷെഫീഖ് അല്‍ ഖാസിമിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനായിരുന്നു അമീനെ അറസ്റ്റു ചെയ്തത്.
ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷെഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പള്ളി ചുമതലയില്‍ നിന്നും ഇമാം കൗണ്‍സിലില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. പള്ളിക്കമ്മിററ്റിയംഗം നല്‍കിയ പരാതിയെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി ഖാസിമിക്കെതിരെ കേസെടുക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here