Advertisement

ബലാകോട്ട് ആക്രമണം; യോഗിയും അമിത് ഷായും പറയുന്ന കണക്കുകളില്‍ വൈരുദ്ധ്യം; മോദി മൗനം വെടിയണമെന്ന് ദിഗ്‌വിജയ് സിങ്

March 5, 2019
7 minutes Read

ബലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ പറയുന്ന കണക്കിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ആക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യയിലെ ജനങ്ങളും ഉയര്‍ത്തുന്ന സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

ബലാകോട്ട് ആക്രമണത്തില്‍ 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് ബിജെപിയിലെ ചില മന്ത്രിമാര്‍ പറയുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറയുന്നത് 250 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്. യോഗി ആദിത്യനാഥ് പറയുന്നത് 400 പേര്‍ കൊല്ലപ്പെട്ടുവെന്നും. എന്നാല്‍ ഒരാള്‍ പോലും മരിച്ചില്ലെന്നാണ് കേന്ദ്രമന്ത്രി എസ് എസ് അലുവാലിയ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണെങ്കില്‍ മൗനം വെടിയുന്നു. ഇവിടെ കള്ളം പറയുന്നത് ആരാണെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.

ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ പ്രധാനമന്ത്രിയുടെ വിജയമാക്കാനാണ് ബിജെപി ശ്രമിച്ചത്. അത് നമ്മുടെ സേനയെ അപമാനിക്കുന്നതിന് തുല്യമാണ്. ഇന്ത്യയിലെ ഓരോ ജനങ്ങളും ഇന്ത്യന്‍ സൈന്യത്തേയും വ്യോമസേനയേയും ബഹുമാനിക്കുന്നവരാണ്. പ്രധാനമന്ത്രി അങ്ങനെയല്ലെങ്കിലും, ദിഗ്‌വിജയ് സിങ് ട്വിറ്ററില്‍ പറഞ്ഞു.

അതേസമയം, ഭീകരാക്രമണത്തെ ട്വിറ്ററില്‍ അപകടമെന്ന് വിശേഷിപ്പിച്ച ദിഗ്‌വിജയ് സിങിനെതിരെ വിമര്‍ശനമുയര്‍ന്നു. സൈന്യത്തിന്റെ ധീരതയില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ ബലാകോട്ടിലെ വ്യോമാക്രമണത്തെപ്പറ്റി ചില സംശയങ്ങള്‍ വിദേശ മാധ്യമങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ടെന്നും പറഞ്ഞുകൊണ്ട് ദിഗ്‌വിജയ് സിങ് ഹിന്ദിയില്‍ ചെയ്ത ട്വീറ്റിലാണ് ഭീകരാക്രമണത്തെ അപകടം എന്ന് വിശേഷിപ്പിച്ചത്.

സൈനികരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഉടയാക്കിയ ഭീകരാക്രമണത്തെ വെറും അപകടമായി വിശേഷിപ്പിച്ചുവെന്നാരോപിച്ച് ബിജെപി രംഗത്തുവന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top