Advertisement

മോദിയുടെ വാഗ്ദാനം നടപ്പായില്ല; ഗംഗാ നദി ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെ

March 5, 2019
Google News 1 minute Read

2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്ന് ഗംഗ ശുചീകരണമാണ്. പക്ഷെ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഗംഗയിലെ ജലം പഴയത് പോലെ മലിനമായി തന്നെ തുടരുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. വരാണസിയിലെ ഗംഗ തടങ്ങള്‍ ശുചീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കുളിക്കാന്‍ പോലും ഉപയോഗിക്കാന്‍ കഴിയാത്ത തരത്തില്‍ തുടരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

Read Also : ഗംഗയില്‍ മുങ്ങിയാല്‍ ചെയ്ത പാപങ്ങള്‍ തീരില്ലെന്ന് മോദിയോട് മായാവതി

വാരണാസിയെന്ന ആത്മീയ നഗരത്തിലെത്തിയാല്‍ കാഴ്ചകളെ സ്വാഗതം ചെയ്യുക, വൃത്തിയുള്ള ഗാട്ടുകളും അലങ്കരിക്കപ്പെട്ട പടവുകളും ഇരിപ്പടങ്ങളുമൊക്കെയായിരിക്കും. ഈ ഒറ്റക്കാഴ്ചയില്‍ ഗംഗ ശുചീകരണമെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം ഒരു പരിധിവരെ പൂവണിഞ്ഞുവെന്ന് തോന്നാം. പക്ഷെ, ഒരു ബോട്ടെടുത്ത് അല്‍പ ദൂരം സഞ്ചരിച്ചപ്പോള്‍ കാര്യങ്ങള്‍ മാറി. ഘാട്ടുകള്‍ക്കടുത്തുള്ള തെളിഞ്ഞ വെള്ളത്തിന്‍റെ നിറം കറുപ്പായി മാറി. നദിയിലേക്കെത്തുന്ന സീവേജ് മാലിന്യങ്ങള്‍ ഇപ്പോഴും അതുപോലെ ഒഴികിയെത്തുന്നു. പാതി ദഹിപ്പിച്ച മൃതദേഹങ്ങള്‍ പുഴയിലേക്ക് തള്ളുന്നതിനും കുറവില്ല. ഗംഗ ജലത്തിന്‍റെ ഫീക്കല്‍ കോളിഫോമിന്‍റെ അളവ് ഒരു ലക്ഷത്തിന് മുകളിലാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

Read Also : 2020 ആകുമ്പോഴേയ്ക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം; പക്ഷേ…

കഴിഞ്ഞ നാല് വര്‍ഷത്തിനിടെൃ ഒരു ശതമാനം മാത്രമേ ഗംഗ ശൂചീകരിക്കപ്പെട്ടിട്ടുള്ളൂ എന്ന് സിഎജി കണ്ടെത്തിയിരുന്നു. ഭരണപരമായ കാലതാമസവും, കരാറുകാരുടെ പിടിപ്പ് കേടും, കൃത്യമായ മേല്‍ നോട്ടമില്ലാത്തതുമെല്ലാം പദ്ധതിയെ പിന്നോട്ടടിപ്പിച്ചുവെന്നും, മുന്‍ നിശ്ചയിച്ചതിനേക്കാള്‍ 50000 കോടിയുടെ അധികച്ചെലവ് ഇതുമൂലം ഉണ്ടാകുമെന്നും കഴിഞ്ഞ വര്‍ഷം പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here