കോഴിക്കോട് ഉഷ്ണതരംഗ സാധ്യതയെന്ന് മുന്നറിയിപ്പ്; അടിയന്തര സാഹചര്യം നേരിടാൻ ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ദ്ധ സംഘത്തെ ചുമതലപ്പെടുത്തി

ഉഷ്ണതരംഗ സാധ്യത പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കലക്ടറുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരുന്നു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോർപ്പറേഷൻ ജീവനക്കാരുടെ ജോലി സമയക്രമം പുതുക്കി നിശ്ചയിച്ചു.അടിയന്തര സാഹചര്യം നേരിടാൻ ഡോക്ടർമാർ ഉള്ളപ്പെടടെയുള്ള വിദഗ്ദ്ധ സംഘത്തെ ചുമതലപ്പെടുത്തി
കോഴിക്കോട് ജില്ലയിൽ ഈ മാസം 7 വരെ ഉഷ്ണ തരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിരുന്നു. തൃശൂർ മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലും കടുത്ത ചൂട് അനുഭവപ്പെടാനുള്ള സാധ്യത ഉണ്ട്.പകൽ സമയങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.ഇത് മുൻനിർത്തിയാണ് ജില്ലാഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും കർശന നിർദേശങ്ങളുമായി രംഗത്തെത്തിയത്.
Read Also : ഉഷ്ണ തരംഗത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം
രാവിലെ 11 മണി മുതൽ മുതൽ 3 മാണി വരെ തുറസായ സ്ഥലങ്ങളിൽ ജോലി ഒഴിവാക്കണമെന്ന് കളക്ടർ കർശന നിർദ്ദേശം നല്ലിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോർപ്പറേഷനിലെ പുറം പണിക്കാർക്ക് ജോലി സമയം ഈ ആഴ്ച 12 മണിയാക്കി ക്രമീകരിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം. കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക. സ്കൂളുകളിൽ അസംബ്ലികൾ ഉൾപ്പെടെ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട് കോഴിക്കോട് ജില്ലാ കലക്റ്റർ സാമ്ബശിവ റാവുവിന്റെ നേതൃത്വത്തിൽ ചേരുന്ന യോഗം നിലവിലെ സാഹചര്യം വിലയിരുത്തും.വരും ദിവസങ്ങളിൽ സംസ്ഥാനത്ത് താപനില ശരാശരിയിൽ നിന്നും 4 ഡിഗ്രീ സെൽഷ്യസോ അതിൽ കൂടുതലോ ഉയരാനുള്ള സാധ്യതയുമുണ്ട്. വേനലും വരൾച്ചയും നേരിടുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജില്ലാ കലക്റ്റർമാരുമായി ഇന്ന് വീഡിയോ കോണ്ഫറസും നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here