സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായതോടെ ചുവരെഴുത്ത് സജീവമാക്കി തൃശൂർ ജില്ലാ കമ്മറ്റി

സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായതോടെ ചുവരെഴുത്ത് സജീവമാക്കുയാണ് സിപിഐ തൃശൂർ ജില്ലാ കമ്മറ്റി.
തിരുവനന്തപുരത്ത് സംസ്ഥാന കൌൺസിൽ ചേര്‍ന്ന് മണിക്കൂറുകൾക്കമാണ് സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ തൃശ്ശൂരില്‍ എല്‍ഡിഎഫിനായി ചുവരെഴുത്ത് തുടങ്ങിയത്.
ഇതിനോടകം മണ്ഡലത്തിലെ 30 ഇടങ്ങളില്‍ ചുവരെഴുത്ത് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനി വേണ്ടത് സ്ഥാനാർഥികളുടെ പേര് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുക മാത്രമാണ്.
Read Also : കോഴിക്കോട് എം.കെ രാഘവൻ സ്ഥാനാർത്ഥിയാകും
ജനയുഗം എഡിറ്ററും ഒല്ലൂരിലെ മുൻ എം എൽ എയുമായ രാജാജി മാത്യൂസ് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥിയാകും എന്ന വാർത്ത വന്നതോടെ, തൃശൂര്‍ മണ്ഡലത്തുടനീളം ചുവരെഴുത്തുകൾ സജീവമായി.
എൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്നെഴുതി അരിവാളും നെൽക്കതിരും ചുവരെഴുത്തുകളില്‍ നിറഞ്ഞു.
തൃശൂർ തിരഞ്ഞെടുപ്പ് ചൂടിലേക്ക് പോകുന്നതിന്റെ കാഴ്ച്ചകളാണ് പലയിടങ്ങളിലും കാണാനാവുക. ഇനി മറ്റ് മുന്നണികള്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ വേനല്‍ ചൂടിനൊപ്പം മണ്ഡലം പൂര്‍ണ്ണമായും തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here