Advertisement

കോഴിക്കോട് എം.കെ രാഘവൻ സ്ഥാനാർത്ഥിയാകും

February 17, 2019
1 minute Read
sc verdict didn't take believer's faith in consideration says mk raghavan mp

കോഴിക്കോട് എം.കെ രാഘവൻ തന്നെ സ്ഥാനാർത്ഥിയാകും. എം.കെ രാഘവൻ എം.പി നയിക്കുന്ന ജനഹൃദയ യാത്ര ഫെബ്രുവരി 18ന് നരിക്കുനിയിൽ നിന്ന് ആരംഭിക്കും. തങ്ങൾ പരാജയപ്പെടാൻ പോകുന്നുവെന്ന സിപിഎമ്മിന്റെ പ്രഖ്യാപനമാണ് എം കെ രാഘവനെതിരായ കേസെന്നും, വ്യക്തിഹത്യാ രാഷ്ട്രീയത്തിനെതിരെ കോഴിക്കോടൻ ജനത മറുപടി പറയുമെന്നും ഡിസിസി അധ്യക്ഷൻ ടി. സിദ്ദിഖ് പറഞ്ഞു.

എം.കെ. രാഘവന് ഒരു തവണ കൂടി അവസരം ലഭിച്ചാൽ വൻ ഭൂരിപക്ഷത്തിൽ വിജയം സമ്മാനിക്കണമെന്ന് ജനമഹായാത്രയ്ക്കിടെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൊടുവള്ളിയിൽ പ്രസംഗിച്ചിരുന്നു. തൊട്ടു പുറകേ എം.കെ രാഘവനായി വോട്ട് ചോദിച്ച് ബാലുശ്ശേരിയിലടക്കം പോസ്റ്ററുകളും പ്രചരണവും പ്രത്യക്ഷപ്പെട്ടു. എന്നാൽ ജില്ലാ യു ഡി എഫ്, കോൺഗ്രസ് നേതൃത്വങ്ങൾ മൗനം പാലിച്ചു.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എം.കെ.രാഘവൻ എം.പി മണ്ഡലത്തിൽ നടത്തുന്ന ജനഹൃദയ യാത്ര പ്രഖ്യാപിച്ചതോടെ, അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ജില്ലാ യുഡിഎഫ് നേതൃത്വം അരക്കിട്ട് ഉറപ്പിക്കുകയാണ്.

അഴിമതിയാരോപണത്തിൽ എം.കെ.രാഘവനെതിരായി കേസെടുത്ത സംഭവം അദ്ദേഹത്തെ വ്യക്തിപരമായി തേജോവധം ചെയ്യുക എന്ന ഉദ്ദേശത്താലാണ്.മോദി കേന്ദ്രത്തിൽ നടത്തുന്ന വ്യക്തിഹത്യാ രാഷ്ട്രീയം സിപിഎം കേരളത്തിൽ പ്രയോഗിക്കുന്നു..ഇതിന് കോഴിക്കോടൻ ജനത മറുപടി പറയുമെന്ന് പറഞ്ഞ ടി.സിദ്ദിഖ് സി പി എം നേതാക്കളെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു.

Read Moreകോഴിക്കോട് കോണ്‍ഗ്രസ് നേതാവിന്റെ 13 ലക്ഷത്തിന്റെ പിക്ക്അപ്പ് ലോറി തീവെച്ച് നശിപ്പിച്ചു

ഇത് മൂന്നാം തവണയാണ് എം.കെ.രാഘവൻ കോഴിക്കോട് ജനവിധി തേടാൻ ഇറങ്ങുന്നത്. 2009ൽ സിപിഐഎമ്മിന്റെ മുഹമ്മദ് റിയാസിന് മുന്നിൽ കഷ്ടിച്ച് കടന്നു കൂടിയ എം.കെ.രാഘവൻ 2014ൽ ഭൂരിപക്ഷം 838 ൽ നിന്ന് 16,883 ആക്കി ഉയർത്തി. പരാജയപ്പെടുത്തിയത് എ.വിജയരാഘവനെ. ഹാട്രിക് വിജയം ഉന്നമിട്ടാണ് എം.കെ രാഘവൻ ജനഹൃദയാത്രയ്ക്കൊരുങ്ങുന്നത്. ഫെബ്രുവരി 18 ന് നരിക്കുനിയിൽ ആരംഭിക്കുന്ന യാത്ര മാർച്ച് ഒന്നിന് രാമനാട്ടുകരയിൽ സമാപിക്കും.

 

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top