എച്ച് ഡി കുമാരസ്വാമി ‘റിമോട്ട് നിയന്ത്രിത മുഖ്യമന്ത്രി’; വിമര്‍ശിച്ച് പ്രധാനമന്ത്രി

കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുമാരസ്വാമിയെ ‘റിമോട്ട് നിയന്ത്രിത മുഖ്യമന്ത്രി’ എന്ന് വിളിച്ചാണ് മോദി വിമര്‍ശിച്ചത്. കര്‍ണ്ണാടക സര്‍ക്കാരിനെതിരേയും മോദി വിമര്‍ശനം ഉന്നയിച്ചു. കര്‍ണ്ണാടകയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടായണ് പ്രധാനമന്ത്രി കര്‍ണ്ണാടക മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
കര്‍ഷകര്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പദ്ധതി കര്‍ണ്ണാടകയില്‍ ഫലവത്തല്ലെന്ന് മോദി പറഞ്ഞു. പദ്ധതിയുടെ ആദ്യ ഗഡുവായ 2000 രൂപ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ആവശ്യമായ വിവരം നല്‍കിയിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കര്‍ഷകര്‍ക്ക് പണം അനുവദിച്ചെങ്കിലും അതില്‍ രാഷ്ട്രീയം കലര്‍ത്തുകയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ ചെയ്തത്. ഒരു കര്‍ഷകന്റേയും അക്കൗണ്ടില്‍ പണം എത്തിയില്ല. ഇത് സംബന്ധിച്ച് കോണ്‍ഗ്രസും റിമോട്ട് നിയന്ത്രണത്തിലുള്ള മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരിന് ഒരു വിശദീകരണവും നല്‍കിയിട്ടില്ല. കര്‍ഷകരുടെ യഥാര്‍ത്ഥ ശത്രുക്കള്‍ ഉള്ളത് ബംഗളൂരുവിലാണ്. കര്‍ഷകര്‍ ഈ സര്‍ക്കാരിനോട് ക്ഷമിക്കുകയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here