സൗദി; സ്വകാര്യ മേഖലയിലെ മുഴുവൻ ജോലിക്കാരുടെയും തൊഴിൽ കരാർ ഓൺലൈൻ വഴിയാക്കും

സൗദിയിലെ സ്വകാര്യ മേഖലയിലെ മുഴുവൻ ജോലിക്കാരുടെയും തൊഴിൽ കരാർ ഓൺലൈൻ വഴിയാക്കാനുള്ള പദ്ധതി ഏപ്രിൽ ഏഴ് മുതൽ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ പൂർണമായും സംരക്ഷിക്കുന്നതിനും സുതാര്യത കാത്തു സൂക്ഷിക്കുന്നതിനുമാണ് തൊഴിൽ കരാർ ഓൺലൈൻ വഴിയാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
Read More: മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമവുമായി സൗദി
നാല് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ഓൺലൈൻ പദ്ധതി രാജ്യത്തെ ഭീമൻ കമ്പനികളിലായിരിക്കും ആദ്യം പ്രാബല്യത്തിൽ കൊണ്ട് വരിക. 3000 ന് മുകളിൽ ജോലിക്കാരുള്ള സ്ഥാപനങ്ങളിൽ ഏപ്രിൽ ഏഴിന് ആരംഭിച്ച് ജൂൺ അവസാനത്തോടെ 30 ശതമാനം,സെപ്റ്റംബർ അവസാനത്തോടെ 70 ശതമാനം, ഡിസംബർ അവസാനത്തോടെ 100 ശതമാനം എന്ന രീതിയിൽ പൂർണമായും ഓൺലൈൻ വൽക്കരിക്കാനാണ് നീക്കം
500 നും 3000 നുമിടക്ക് ജോലിക്കാരുള്ള സ്ഥാപനത്തിൽ മെയ് ആറോടെ ഓൺലൈൻ നീക്കം ആരംഭിക്കണം. ഇവർ ജൂൺ അവസാനത്തോടെ 10 ശതമാനം, സെപ്റ്റംബർ അവസാനത്തോടെ 60 ശതമാനം, ഡിസംബർ അവസാനത്തോടെ 100 ശതമാനം എന്ന രീതിയിൽ പൂർണമായും ഓൺലൈൻ ആയിത്തീരണം. 50 നും 500 നുമിടക്ക് ജോലിക്കാരുള്ള സ്ഥാപനത്തിൽ ജൂലൈ നാല് മുതലാണ് പുതിയ സംവിധാനം നടപ്പാക്കുക.
Read More: സൗദിയില്‍ ഒരു വര്‍ഷത്തിനിടെ കണ്ടെത്തിയത് 900 വ്യാജ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍
50 ന് താഴെ ജോലിക്കാരുള്ള സ്ഥാപനത്തിൽ ആഗസ്ത് മൂന്ന് മുതൽ ഓൺലൈൻ കരാർ നടപ്പാക്കിത്തുടങ്ങും. വിവിധ രാജ കൽപനയുടെയും അടിസ്ഥാനത്തിൽ തൊഴിലുടമ, തൊഴിലാളി എന്നിവരുടെ അവകാശം പൂർണമായും സംരക്ഷിക്കുന്നതിനും സുതാര്യത കാത്തു സൂക്ഷിക്കുന്നതിനുമാണ് തൊഴിൽ കരാർ ഓൺലൈൻ വഴിയാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here