ഡല്‍ഹിയില്‍ സിജിഒ കോംപ്ലക്സില്‍ തീ പിടുത്തം
ഡല്‍ഹിയില്‍ സി ജി ഒ കോംപ്ലക്സ് കെട്ടിടത്തില്‍ തീപിടുത്തം. സാമൂഹിക നീതി വകുപ്പ് മന്ത്രാലയം ഓഫീസില്‍ ഉള്‍പ്പെടെയാണ് തീ പിടുത്തമുണ്ടായത്. പണ്ഡിറ്റ് ദീന് ദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയില്‍ ആണ് രാവിലെ എട്ടുമണിയോടെ തീ പടര്‍ന്നത്.
Delhi: Fire broke out at the office of Ministry of Social Justice and Empowerment in Pandit Deendayal Antyodaya Bhawan, at CGO Complex, today; 24 fire tenders present at the spot. #Delhi pic.twitter.com/epcfEpr7eN
— ANI (@ANI) 6 March 2019
#Visuals: Fire breaks out on the 5th floor of Pandit Deendayal Antyodaya Bhawan at CGO Complex; 24 fire tenders present at the spot. #Delhi pic.twitter.com/5csHdEfMiU
— ANI (@ANI) 6 March 2019
24 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണച്ചു.പരിക്കേറ്റ ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. ഇദ്ദേഹത്തെ ചികിത്സയ്ക്കായി എയിംസില്‍ പ്രവേശിപ്പിച്ചു. തീ നിയന്ത്രണ വിധേയമായതായി ഫയര്‍ഫോഴ്സ് അറിയിച്ചു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്നാണ് പ്രാഥമിക നിഗമനം.
ലോധി റോഡില്‍ സ്ഥിതി ചെയ്യുന്ന 11 നിലകളുള്ള സിജിഒ കോംപ്ലക്സിലാണ് പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. ഓഫീസുകളില്‍ ജീവനക്കാര്‍ എത്തുന്നതിന് മുമ്പായി തീപിടുത്തമുണ്ടായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. തീ പിടുത്തത്തെപ്പറ്റി ഫയര്‍ഫോഴ്സും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here