Advertisement

അതിദേശീയതയുളള ചിത്രങ്ങളില്‍‌ നിന്ന് അകന്ന് നില്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ജോണ്‍ എബ്രഹാം

March 6, 2019
Google News 4 minutes Read

പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. തന്റെ പുതിയ ചിത്രം റോമിയോ അക്ബര്‍ വാള്‍ട്ടര്‍ ദേശീയ സ്‌നേഹം അത്ര മാത്രം തുളുമ്പി നില്‍ക്കുന്ന ഒന്നല്ലെന്ന് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം പറഞ്ഞു. അതിദേശീയതയുള്ള ചിത്രങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി.

മികച്ച കഥയുള്ള ചിത്രങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനം. നാളെ മികച്ച ദേശസ്‌നേഹമുള്ള ഒരു ചിത്രം വന്നാല്‍, എനിക്കിഷ്ടപ്പെട്ടാല്‍ ഞാനത് ചെയ്യും. പക്ഷെ അതിദേശീയതയുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഞാനൊരു രാജ്യത്തിനും എതിരല്ല, ഞാനൊരു മതത്തിനും എതിരല്ല.

Read More: ബോളിവുഡ് താരം ആദിത്യ പഞ്ചോളിക്കെതിരെ വധഭീഷണിക്ക് കേസ്

പുതിയ ചിത്രം ഒരു വസ്തുതകളെ മുന്‍നിര്‍ത്തിയുള്ള ചിത്രമാണ്. ആരും നല്ലതും ചീത്തയുമല്ല. എങ്ങനെയാണോ കാര്യങ്ങളെ കാണുന്നത്, അങ്ങനെ അവതരിപ്പിക്കുന്നു. താരം കൂട്ടിച്ചേര്‍ത്തു.


ഏതെങ്കിലും ഭാഗം മോശമാണെന്ന് അവതരിപ്പിക്കുന്നില്ല. അതിര്‍ത്തി കടന്ന് പോവുന്ന ഒരു ചാരന്റെ കഥയാണ്. പക്ഷെ റാസി, മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഈ കഥ. ഇതൊരു അതിദേശീയതയുള്ള, പതാകയെ സല്യൂട്ട് ചെയ്യുന്ന ചിത്രമല്ല. വളരെ വ്യത്യസ്തമാണ്. അങ്ങനെയൊരു ചിത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജോണ്‍ എബ്രഹാം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here