സിനിമാ ഫീള്‍ഡില്‍ നിന്ന് പണി കിട്ടി 5000ത്തോളം സീഡ് പേനകള്‍ ബാക്കി, സഹായം അഭ്യര്‍ത്ഥിച്ച് യുവതിയിട്ട പോസ്റ്റ് എറ്റെടുത്ത് സോഷ്യല്‍ മീഡിയ

pen

സിനിമാ ഫീള്‍ഡില്‍ നിന്ന് ലഭിച്ച ഓര്‍ഡര്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് അയ്യായിരത്തോളം പേനകള്‍ ബാക്കിയായെന്ന് യുവതി. എട്ട് രൂപയുടെ അയ്യായിരത്തോളം പേനകളാണ് ഓര്‍ഡര്‍ തന്നയാള്‍ പിന്‍വാങ്ങിയപ്പോള്‍ ബാക്കിയായത്. മിനി ചാക്കോ എന്ന യുവതിയാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്,  ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ഓരോ പേനയിലും ക്രെഡിറ്റ് നല്‍കണം എന്ന് പറഞ്ഞാണ് ഓര്‍ഡറില്‍ നിന്ന് പിന്‍വാങ്ങിയത്.

8 രൂപയുടെ അയ്യായിരത്തോളം പേനകളാണ് ബാക്കിയായത് . ഇത്രയും പേന ക്രെഡിറ്റ് കൊടുക്കാനുള്ള ത്രാണി ഇപ്പോള്‍ ഇല്ലാത്തത് കൊണ്ട് റിസ്ക്‌ എടുത്തില്ലെന്ന് മിനി പറയുന്നു. എന്നാല്‍ ഈ ഒരു പോസ്റ്റോട് കൂടി നിരവധി പേരാണ് മിനിയെ സഹായിക്കാമെന്ന് പറഞ്ഞ് എത്തിയത്. സിനിമ ഫീല്‍ഡില്‍ നിന്ന്  തന്നെയുള്ള ഒരാള്‍ മുഴുവന്‍ പേനയും എടുക്കാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നിട്ടുണ്ടെന്നും മിനി പറയുന്നു. മിനിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

എങ്ങിനെയാണ് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല

ഒരുപാട് സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് ഞാന് ഇപ്പോള് ഉള്ളത്…അതിനു കാരണക്കാര് എന്റെ നല്ലവരായ ഈ കൂട്ടുകാര് ..നാട്ടുകാര്…എന്നെ അറിയുന്നവരായ എല്ലാവരും ആണ്….

ഇന്നലെ എന്നെ ഒരുപാട് പേര് വിളിച്ചു മെസേജ് ഇട്ടു ..സിനിമ ഫീല്ഡില് തന്നെയുള്ള ഒരാള് മുഴുവന് പേനയും എടുക്കാമെന്നും വരെ പറഞ്ഞിട്ടുണ്ട്…ആള് വന്നു കൊണ്ട് പോയ ശേഷം ഞാന് നിങ്ങളെ അറിയിക്കാം ആരാണെന്ന് കേട്ടോ…പോസ്റ്റ്‌ ഷെയര് ചെയ്യുകയും ,പേന ഓര്ഡര് ചെയ്യുകയും,, എന്നെ സപ്പോര്ട്ട് ചെയ്യുകയും ഒക്കെ ചെയ്ത എല്ലാവര്ക്കും എന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു… അഴിമുഖം , വനിതാ,എഷ്യാനെറ്റ്,മനോരമ,റേഡിയോ എഫ് എം വേറെയും കുറെ ഓണ്ലൈന് പത്രങ്ങള് ഉണ്ട്..പേര് കിട്ടുന്നില്ല ..എല്ലാവര്ക്കും എല്ലാവര്ക്കും സ്നേഹം … പിന്നെ നമ്മുടെ സിനിമാതാരം സുന്ദരിയായ ക്യൂട്ട് ആയ രോഹിണി മാം എന്നെ വിളിച്ചു സംസാരിച്ചു …ഒരുപാട് സന്തോഷം …

പിന്നെ ഒരു കാര്യം കൂടി ഞാന് നുണ പറഞ്ഞതാണ് എന്നും ഒക്കെ ചിലര് പറയുന്നുണ്ട്..ഓര്ഡര് ചെയ്ത ആളുടെ പേര് പറഞ്ഞില്ലെങ്കില് ഞാന് പറയുന്നത് കള്ളമാണ് പറ്റിക്കലാണ് … എന്റെ ബിസിനസ് തന്ത്രം ആണെന്നും എന്നൊക്കെ പറയുന്നു…ഞാന് ഒരു സംഘടനയ്ക്ക് വേണ്ടി ഇട്ട പോസ്റ്റ്‌ ആണ് എന്നൊക്കെ പലരും പറഞ്ഞു നടക്കുന്നുണ്ട് …ഞാന് പല സഘനകളിലും ഉണ്ട് പക്ഷെ ഒരു സംഘടനയ്ക്കും അതിന്റെ പബ്ലിസിറ്റിക്ക് വേണ്ടിയും കള്ളത്തരം പറഞ്ഞു പോസ്റ്റ്‌ ഇടേണ്ട കാര്യം എനിക്കില്ല…എന്നെ അറിയുന്നവര്ക്ക് മനസ്സിലാകും അത്…പിന്നെ പല സംഘനകളിലും എന്റെ പേരുണ്ടാകാം പല ഗ്രൂപ്പുകളിലും ഞാനുണ്ടാകാം എന്ന് കരുതി എനിക്ക് ഒരു വ്യക്തിത്വം ഉണ്ട് അത് ആര്ക്കും ഞാന് അടിമ വച്ചിട്ടില്ല എന്നോര്ക്കണം …

സിനിമാ ഫീല്ഡില് നിന്നും തന്നെയാണ് ഓര്ഡര് വന്നത് …അത് ഏതു സിനിമ ,ഏതു ആള് എന്നൊന്നും പറയാന് പറ്റില്ല അതിനു കാരണവും ഉണ്ട് …ഒരു സിനിമ ഉണ്ടാകുന്നതും അതിനുവേണ്ടിയുള്ള എത്രയോ അധികം ആളുകളുടെ അദ്ധ്വാനവും എല്ലാം ഒരു വാക്കുകൊണ്ട് തകര്ത്തു കളയാന് മാത്രം നശീകരണ ചിന്തയോ പ്രവര്ത്തിയോ എന്നില് നിന്നും ഉണ്ടാകില്ല …ഞാന് അത് ചെയ്യില്ല …ഇതിന്റെ പേരില് എന്ത് പ്രകോപനം ഉണ്ടായാലും ഞാന് തെറ്റ്ധരിക്കപ്പെട്ടാലും , കള്ളിയാക്കപ്പെട്ടാലും അതൊന്നും എന്നെ തെല്ലും ബാധിക്കില്ല…എന്റെ മനസ്സിനെ തകര്ത്തു കളയില്ല എന്നുകൂടി പറയുകയാണ്‌….ചില ആളുകള്ക്ക് ഇത് മനസ്സിലാകും ഞാന് ഇതിനു മുന്പ് ക്രെഡിറ്റ് കൊടുത്തിട്ട് മാസങ്ങള് കഴിഞ്ഞിട്ടും എനിക്ക് ക്യാഷ് തരാന് പറ്റാത്തവര് ഉണ്ട് അവര്ക്ക് മനസ്സിലാകും .

പിന്നെ ഒരു സംഘടനയും ആയി ഇപ്പോള് നിലവില് എനിക്ക് ബന്ധങ്ങള് ഇല്ല എന്നും അറിയിക്കുന്നു….. ഒരാളുടെ പേരിനും ഒരു സംഘടനക്കും ഞാന് മൂലം കളങ്കം ഉണ്ടാകില്ല ഉണ്ടാകാന് പാടില്ല…
ഈ കേരളം മുഴുവന് എന്റെ കൂടെയുള്ളപ്പോള്….ദൈവത്തിന്റെ ശക്തി കൂടെയുള്ളപ്പോള്..എന്നെ തളര്ത്താന്ചില വാക്കുകള്ക്ക് പ്രവര്ത്തികള്ക്ക് കഴിയില്ല … അല്ലെ പ്രിയരേ

ഒരാള്‍ പേന വാങ്ങുമ്പോള്‍ കൊടുക്കുന്നത് ക്യാഷ് മാത്രമല്ല കരുണയും കരുതലും കൂടിയാണെന്ന് വ്യക്തമാക്കിയാണ്  മിനി ഫെയ്സ് ബുക്കില്‍ സഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്റിട്ടത്. ഈ പോസ്റ്റിന് വലിയ പിന്തുണയാണ് ലഭിച്ചത്.
റീഫിൽ മാത്രമാണ് ഇതിൽ പ്ലാസ്റ്റിക്ക്. ബാക്കി എല്ലാം പല നിറത്തിൽ ഉള്ള ക്രാഫ്റ്റ് മാഗസിൻ പേപ്പറുകൾ ആണ്.

എന്നാല്‍ ഈ ഒരു പോസ്റ്റോടെ നിരവധി പേരാണ് പേന വാങ്ങിക്കോളാമെന്ന് പറഞ്ഞ രംഗത്ത് എത്തിയതെന്ന് മിനി പറയുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More