ബന്ധുനിയമനം: കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല

ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ പരാതിയില്‍ തുടര്‍നടപടി ആവശ്യമില്ലെന്ന് വിജിലന്‍സ് തീരുമാനിച്ചു. പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാരും സ്വീകരിച്ചത്. വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കെ ടി ജലീലിനെതിരെ പി കെ ഫിറോസ് നല്‍കിയ പരാതി വിജിലന്‍സ് ബന്ധപ്പെട്ട വകുപ്പിന് അയച്ചിരുന്നു. പരാതി സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിന്റെ മറുപടിയാണ് ഫിറോസിന് ലഭിച്ചിരിക്കുന്നത്. മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന നിലപാടാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
ജലീലിന്റെ ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ തലപ്പത്ത് നിയമനം നല്‍കിയത് ചട്ടങ്ങള്‍ മറികടന്നാണെന്നായിരുന്നു ആരോപണം. ജലീലിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് രംഗത്തെത്തിയതോടെ മന്ത്രി പ്രതിക്കൂട്ടിലായി. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്കും യോഗ്യതയില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയും, ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരുന്ന അദീബിനെ നിയമനം നല്‍കുകയുമായിരുന്നുവെന്നായിരുന്നു വിവാദം. ആരോപണത്തിന് പിന്നാലെ അദീബിന്റെ നിയമനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരനായിരുന്ന അദീബിനെ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയമിച്ചത് ചട്ടലംഘനമാണെന്നായിരുന്നു ആരോപണം. നിയമനത്തെ വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെ എതിര്‍ത്തെങ്കിലും എതിര്‍പ്പുകള്‍ വകവെയ്ക്കാതെ നിയമനം നടത്തുകയായിരുന്നുവാണ് വിമര്‍ശനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here