Advertisement

പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ മത്സരിക്കും; നിലപാട് ആവര്‍ത്തിച്ച് പി ജെ ജോസഫ്

March 6, 2019
Google News 1 minute Read

പാര്‍ട്ട് സീറ്റ് നല്‍കിയാല്‍ മത്സരിക്കുമെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാന്‍ പി ജെ ജോസഫ്. എല്ലാം ഭംഗിയായി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ ചേരുന്ന കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Read more: സീറ്റ് നല്‍കിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പി ജെ ജോസഫ്

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ വസതിയില്‍വെച്ചാണ് നാളെ പാര്‍ലമെന്ററി യോഗം ചേരുക. കേരള കോണ്‍ഗ്രസിന് നിലവില്‍ ഒരു സീറ്റാണ് അനുവദിച്ചിരിക്കുന്നത്. രണ്ടാം സീറ്റ് എന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുമ്പോഴും കോണ്‍ഗ്രസ് അതിന് വഴങ്ങുന്നില്ല. അനുവദിച്ചിട്ടുള്ള ഒരു സീറ്റില്‍ ജോസഫ് മത്സരിക്കുമോ എന്ന് നാളെ ചേരുന്ന യോഗത്തില്‍ അറിയാം. മത്സരിക്കാനുള്ള താല്‍പര്യം പി ജെ ജോസഫ് അറിയിച്ച സാഹചര്യത്തില്‍ സീറ്റ് നല്‍കുന്നില്ലെങ്കില്‍ അദ്ദേഹം ശക്തമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം എറണാകുളത്ത് ചേര്‍ന്ന രണ്ടാംവട്ട കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയില്‍ സീറ്റ് സംബന്ധിച്ച് തീരുമാനമായിരുന്നില്ല. യോഗത്തിന് തൊട്ടുമുന്‍പ് മാധ്യമങ്ങളെ കണ്ട പി ജെ ജോസഫ് പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസിന് രണ്ടാം സീറ്റ് നല്‍കേണ്ടതില്ല എന്ന നിലപാടായിരുന്നു അന്നത്തെ യോഗം കൈക്കൊണ്ടത്. രണ്ടാംവട്ട ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതോടെ ഇന്നലെ വീണ്ടും ചര്‍ച്ച നടന്നിരുന്നു. കേരള കോണ്‍ഗ്രസിന് രണ്ടാം സീറ്റ് നല്‍കില്ലെന്ന നിലപാട് കോണ്‍ഗ്രസ് ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തിന് വഴിതെളിയുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here