Advertisement

ഹാഫിസ് സയീദിന്റെ ഭീകരസംഘടന ജമാ അത്ത് ഉദ്ദവ പാക്കിസ്ഥാന്‍ നിരോധിച്ചു

March 6, 2019
3 minutes Read

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹഫീസ് സെയ്ദിന്റെ നേതൃത്വത്തിലുള്ള ഭീകരസംഘടനയായ ജമാ അത്ത് ഉദവ യെ പാകിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചു. പാകിസ്ഥാന്‍ ആഭ്യന്തര കാര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

1997ല്‍ പാകിസ്ഥാന്‍ പാര്‍ലമെന്റ് പാസാക്കിയ ഭീകരപ്രവര്‍ത്തന വിരുദ്ധ നിയമപ്രകാരമാണ് നിരോധനം. സംഘടനയുടെ ജീവകാരുണ്യ വിഭാഗമായ ഫലാഹെ ഫൗണ്ടേഷനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട 70 നിരോധിത ഭീകരസംഘടനകളുടെ പട്ടികയിലാണ് ജമാ അത്ത് ഉദ്ദവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഘടനയുടെ എല്ലാ സ്വത്തുവകകളും പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം മരവിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മതപഠന കേന്ദ്രങ്ങളും ഈ സംഘടനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ജമാഅത്ത് ഉദ്ദവയുടെ ഭാഗമായ ലഷ്‌ക്കര്‍ ഇ തോയ്ബ യായിരുന്നു. വീട്ടുതടങ്കിലായിരുന്ന സയീദിനെ രണ്ടു വര്‍ഷം മുമ്പാണ് പാക് ഭരണകൂടം മോചിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top