ഇടതു സര്‍ക്കാര്‍ വരുമ്പോഴാണ് കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നതെന്ന് രമേശ് ചെന്നിത്തല

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴാണ് കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നതെന്നും കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാതെ എഴുതി തള്ളുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക,ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കട്ടപ്പനയില്‍ നടത്തുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര മണിക്കൂറിനുള്ളില്‍ ഒരു കര്‍ഷകന്‍ വീതം രാജ്യത്ത് ആത്മഹത്യ ചെയ്യുന്നുണ്ട്.
Read Also: കര്‍ഷക ആത്മഹത്യകള്‍; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി
കര്‍ഷകരുടെ ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാന്‍ അടിയന്തരമായ നടപടികളാണ് സര്‍ക്കാരുകളില്‍ നിന്നുണ്ടാകണ്ടേത്.യുഡിഎഫ് ഇന്ന് ഉപവാസ സമരം നടത്തുന്നതു കൊണ്ടാണ് ഇന്നലെ അടിയന്തരമായി മന്ത്രിസഭാ യോഗം ചേര്‍ന്നത്. പ്രളയ ദുരിതാശ്വാസ നിധിയിലേയ്ക്ക് കിട്ടിയതിന്റെ 30% പണം മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ ചിലവഴിച്ചിരിക്കുന്നത്.സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 കോടിയുടെ പാക്കേജില്‍ ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാരിന്റെതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Also: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; തൃശൂര്‍ മാളയില്‍ കര്‍ഷകന്‍ ജീവനൊടുക്കി
കര്‍ഷക ആത്മഹത്യകള്‍ ഇടുക്കി ജില്ലയില്‍ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും ജപ്തി നടപടികള്‍ അടിയന്തരമായി നിര്‍ത്തി വെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഉപവാസ സമരം നടത്തുന്നത്. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണിവരെ കട്ടപ്പന മുനിസിപ്പല്‍ മൈതാനിയിലാണ് ഉപവാസ സമരം നടക്കുന്നത്. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ജോസ് കെ മാണി എം.പി, അനൂപ് ജേക്കബ് എംഎല്‍എ, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. യുഡിഎഫ് ഘടകകക്ഷി നേതാക്കളും ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here