അയോധ്യ മധ്യസ്ഥ ചര്‍ച്ച; ഉത്തരവ് നാളെ

അയോധ്യ മധ്യസ്ഥ ചര്‍ച്ചയില്‍ ഉത്തരവ് നാളെ. സുപ്രീം കോടതിയാണ് വിധി പറയുന്നത്. ഹിന്ദു മഹാസഭ മധ്യസ്ഥ ചര്‍ച്ചയെ എതിര്‍ത്ത് രംഗത്തുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കർ ഭൂമിയുടെ ഉടമസ്ഥതാവകാശം സംബന്ധിച്ച കേസ് ആറാഴ്ചക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് മാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകളുടെ പരിഭാഷയുടെ കൃത്യത സുന്നി വഖഫ് ബോർഡിന് പരിശോധിക്കാൻ വേണ്ടിയാണ് കേസ് മാറ്റിയത്. കഴിഞ്ഞ ദിവസം കോടതിയുടെ പരിഗണനയില്‍ ഈ കേസ് എത്തിയപ്പോള്‍ എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിച്ചില്ലെങ്കിൽ മധ്യസ്ഥത ചർച്ചയുടെ തീരുമാനം അംഗീകരിക്കപ്പെടില്ലെന്ന് ഹിന്ദു മഹാസഭ വ്യക്തമാക്കിയിരുന്നു.
അയോധ്യ തർക്കം മതപരവും വൈകാരികവും ആയ വിഷയം ആണ്. കേവലം സ്വത്ത് തർക്കമല്ല എന്ന് കോടതി അന്ന് വ്യക്തമാക്കിയിരുന്നു. അന്തിമ വിധി വന്നാൽ കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇപ്പോഴേ എന്തെകിലും ചെയ്യാൻ കഴിയൂ. അതിനാണ് ശ്രമമെന്നും ഭൂത കാലത്തിൽ കോടതിക്ക് നിയന്ത്രണം ഇല്ലെന്നും കോടതി വ്യക്തമാക്കി. വർത്തമാനത്തിൽ മാത്രമേ എന്തെങ്കിലും ഇടപെടാൻ ആവൂ. മധ്യസ്ഥ ചർച്ചയെ മുൻവിധിയോടെ കാണേണ്ടതില്ല. മധ്യസ്ഥ ചർച്ചക്ക് ഒരു വ്യക്തിയെ ആയിരിക്കില്ല ഒരു സംഘത്തെ ആയിരിക്കും നിയോഗിക്കുക. മധ്യസ്ഥതക്ക് ഉത്തരവിടാൻ എല്ലാ കക്ഷികളുടെയും സമ്മതം ആവശ്യം ഇല്ലെന്ന് മുസ്ലിം കക്ഷികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനും വ്യക്തമാക്കി.
സിവിൽ നടപടി ചട്ടത്തിലെ 89ാം വകുപ്പ് പ്രകാരം കോടതി നിരീക്ഷണത്തിൽ മധ്യസ്ഥനെ നിയമിച്ച് ഒത്തുതീർപ്പ് ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാൻ കഴിയുമോയെന്നാണ് കോടതി പരിശോധിക്കുന്നത്. കേസ് വെറും ഒരു സ്വകാര്യ ഭൂമിതർക്ക കേസ് മാത്രമല്ലെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട കേസ് ചർച്ചകളിലൂടെ പരിഹരിക്കാൻ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ അത് ഉപയോഗിക്കണമെന്നതാണ് കോടതിയുടെ നിലപാട്.
കോടതി നിർദേശത്തോട് കേസിലെ കക്ഷികളായ സുന്നി വഖഫ് ബോർഡും നിർമോഹി അഖാഡയും അനുകൂലമായി പ്രതികരിച്ചിരുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ച് മുസ്ലീം സംഘടനകള്‍ക്കായി എത്തിയ രാജീവ് ധവാന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കക്ഷികളുടെ അനുമതി ആവശ്യമില്ലെന്നാണ് രാജീവ് ധവാന്‍ കോടതിയില്‍ വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here