Advertisement

അന്തര്‍ദേശീയ കായിക പ്രദര്‍ശനത്തിനു  തിരുവനന്തപുരത്തു തുടക്കം

March 7, 2019
1 minute Read

അന്തര്‍ദേശീയ കായിക പ്രദര്‍ശനത്തിനു  തിരുവനന്തപുരത്തു തുടക്കം. സംസ്ഥാന കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന പ്രദർശനം മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം  ജിമ്മി ജോർജ്ജ്  സ്റ്റേഡിയത്തിൽ മൂന്നു  ദിവസമാണ് കായിക പ്രദർശനം നടക്കുക.

കായികം , ശാരീരികക്ഷമത, വിനോദം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താവുന്ന നൂറില്‍പരം  നിര്‍മാതാക്കളുടെ ആയിരത്തില്‍പരം കായിക  ഉപകരണങ്ങളാണ് പ്രദര്‍ശനത്തില്‍.ചൈന,യു.എ.ഇ , ഗ്രീസ്  തുടങ്ങിയ  രാജ്യങ്ങളിൽ  നിന്നുള്ള  ഉൽപ്പന്നങ്ങളാണ് കൂടുതലും. കായിക  ഉപകരണങ്ങൾ  കൂടാതെ  വസ്ത്രങ്ങള്‍, കായികശൈലി ഉല്പന്നങ്ങള്‍, സാങ്കേതികോപകരണങ്ങള്‍, ഫിറ്റ്‌നെസ് ഉപാധികള്‍ എന്നിവയും  മേളയിൽ  പ്രദർശിപ്പിച്ചു.  കായിക  ഉപകരണങ്ങൾ നിർമ്മിക്കുന്ന  വ്യവസായശാലകൾ  സംസ്ഥാനത്തു ആരംഭിക്കാനുള്ള  സാധ്യതകൾ  തേടുമെന്ന് പ്രദർശനം  ഉദ്ഘാടനം  ചെയ്ത  കായിക മന്ത്രി  ഇ.പി.ജയരാജൻ പറഞ്ഞു.

Read Moreഅപലപിച്ച് കായികതാരങ്ങള്‍; പാകിസ്ഥാനുമായുള്ള ചര്‍ച്ച ഇനി യുദ്ധക്കളത്തിലെന്ന് ഗൗതം ഗംഭീര്‍

കായികമേഖലയിലെ വാണിജ്യ,വ്യവസായ സാധ്യതകള്‍ ചർച്ച ചെയ്യുന്നതിന്  സമ്മേളനം, ക്യാമ്പുകൾ , പരിശീലന പരിപാടികൾ , ശില്പശാലകള്‍ എന്നിവ പ്രദർശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
സംസ്ഥാനത്തിന്റെ  വിവിധ  ഭാഗങ്ങളിൽ  നിന്നും കായിക പരിശീലകർ, താരങ്ങൾ,ഫെഡറേഷനുകളുടെ പ്രതിനിധികള്‍ എന്നിവർ പ്രദർശനത്തിന്റെ ഭാഗമാണ്. കളരിപ്പയറ്റ്, കരാട്ടെ, ബോഡി ബിൽഡിങ് , സ്‌കൂബാ ഡൈവിംഗ്‌ അണ്ടര്‍ വാട്ടര്‍ ഗെയിംസ് എന്നിവയുടെ  അവതരണം  മൂന്നു ദിവസങ്ങളിലായി നടക്കും. ഇന്ത്യന്‍ എക്സിബിഷന്‍ സര്‍വ്വീസസുമായി സഹകരിച്ചു നടത്തുന്ന കായിക പ്രദര്‍ശനം ശനിയാഴ്ച്  സമാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top