ഹോളിവുഡ് സംവിധായകൻ ചക് റസ്സൽ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം; ജംഗ്ലി ട്രെയിലർ പുറത്ത്

ഹോളിവുഡിലെ സൂപ്പർഹിറ്റ് സംവിധായകൻ ചക് റസ്സൽ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജംഗ്‌ലിയുടെ ട്രെയിലർ പുറത്തിറങ്ങി. രാജ് എന്ന നായകനും ബോലയെന്ന ആനയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഒപ്പം ആനവേട്ടയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കൂടി ഉൾപ്പെടുന്ന ട്രെയിലറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. നായകന്റെ കൈയും ആനയുടെ തുമ്പിക്കൈയും കോർത്തുപിടിച്ചിരിക്കുന്ന ആദ്യ പോസ്റ്ററിലൂടെ തന്നെ ചിത്രം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.
വിദ്യുത് ജമാൽ ആണ് രാജ് എന്ന ആനപ്രേമിയായെത്തുന്നത്. അതുൽ കുൽക്കർണിയാണ് വേട്ടക്കാരനായെത്തുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന നിരവധി ആക്ഷൻ രംഗങ്ങളുണ്ട് സിനിമയിൽ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. പൂജ സാവന്ത്, ആശ ഭട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഇറേസർ, ദി മാസ്‌ക്, സ്‌കോർപിയൻ കിംഗ് തുടങ്ങിയ സൂപ്പർ ഹിറ്റ് ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകനാണ് ചക്ക് റസ്സൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here