Advertisement

ലഹരിക്കെതിരെ പൊരുതാന്‍ പ്രേരിപ്പിക്കുന്ന ഹ്രസ്വചിത്രം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക്

March 7, 2019
1 minute Read

വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോ​ഗത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന ഹ്രസ്വചിത്രമാണ് നീർ‌മിഴിപ്പീലികൾ. ഒരു കുടുംബത്തിലുള്ള എല്ലാവരും അഭിനയിക്കുന്ന ചിത്രം എന്ന ഖ്യാതി നേടി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്കാണ് ഈ ഹ്രസ്വചിത്രം എത്തിയിരിക്കുന്നത്.

Read More: കണ്ണ് നനയിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മകളുടെ ഹ്രസ്വചിത്രം

മെഡിമിക്സ് സ്ഥാപകൻ വി പി സിദ്ധന്റെ മക്കളും മരുമക്കളും കുടുംബാം​ഗങ്ങളുമാണ് ഈ ഹ്രസ്വചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നത്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത് എന്നത് ഈ ഹ്രസ്വചിത്രത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. മെഡിമിക്സ് അമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് ഈ ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്.
ഒന്നരവയസ്സുള്ള കുട്ടി മുതൽ എൺപത് വയസ്സുള്ളവർ വരെ ഈ ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
23 കഥാപാത്രങ്ങളാണ് ഇതിൽ അണി നിരക്കുന്നത്. കെ മോഹനൻ സംവിധാനം ചെയ്തിരിക്കുന്ന നീർമിഴിപ്പീലികളുടെ ദൈർഘ്യം മുപ്പത് മിനിറ്റാണ്. അഭിനേതാക്കൾ തന്നെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നു എന്നതും ഈ ഹ്രസ്വചിത്രത്തിന്റെ പ്രത്യേകതയാണ്. എവിഎ ​ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ് നീർമിഴിപ്പീലികൾ നിർമ്മിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top