Advertisement

ഡൽഹിയിലെ രണ്ടാമത്തെ വിമാനത്താവളമായ ഹിൻഡൻ ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

March 8, 2019
Google News 1 minute Read

ഡൽഹിയിലെ രണ്ടാമത്തെ വിമാനത്താവളമായ ഹിൻഡൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. കണ്ണൂരിലേക്കും കേരളത്തിലെ മറ്റു വിമാനത്താവളത്തിലേക്കും പുതിയ വിമാന സർവ്വീസുകൾ ഇവിടെ നിന്ന് ആരംഭിക്കുമെന്നത് മലയാളികളുടെ ഏറെ ‘ സന്തോഷം നൽകുന്നതാണ്.

ഡൽഹിയിൽ നിന്ന് 34 കിലോ മീറ്റർ ദൂരമാണ് ഹിൻഡൺ വിമാനത്താവളത്തിലേക്ക്.ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് ‘ഹിൻഡൺ’ വിമാനത്താവളമെങ്കിലും മലയാളികളടക്കം നിരവധി പേർക്കാണ് പ്രയോജനം ലഭിക്കുക. വ്യോമസേനയുടെ എയർ ബേസിന്റെ ഒരു ഭാഗം വിഭജിച്ചാണ് യാത്രക്കാർക്കായുള്ള ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്.നിലവിൽ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഉൾകൊള്ളാവുന്നതിൽ കൂടുതലാണ് വിമാന സർവ്വീസുകൾ. അതുകൊണ്ടുതന്നെ ഡൽഹിയിൽ നിന്ന് പുതിയ വിമാന സർവ്വീസുകൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഹിൻഡൻ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ കണ്ണൂരിന് പുറമെ കോഴിക്കോട് കൊച്ചി തിരുവനന്തപുരം എന്നിവടങ്ങളിലേക്കും കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും.

Read More: ഗുജറാത്തില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിന് അനില്‍ അംബാനിക്ക് 648 കോടിയുടെ കരാര്‍

ഡൽഹി വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ചില വിമാന സർവ്വീസുകൾ ഇങ്ങോട്ട് മാറ്റിയേക്കുമെന്നും സൂചനകൾ ഉണ്ട്. ചിലവു കുറഞ്ഞ വിമാന സർവ്വീസ് ഉഡാൻ പദ്ധതി പ്രകാരമുള്ള വിമാന സർവ്വീസുകൾക്കാണ് ഹിൻഡനിൽ കൂടുതൽ പരിഗണന ലഭിക്കുക. ഉഡാൻ പദ്ധതി പ്രകാരം മെയ് മാസം ആദ്യവാരത്തോടെ ഇൻഡിഗോ ഇവിടെ നിന്ന് കണ്ണൂരിലേക്കുള്ള സർവ്വീസ് ആരംഭിക്കും. കണ്ണൂരിനു പുറമെ ഹുബ്ലി, ഷിംല, ഫയിസാബാദ്, ജാംനഗർ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇവിടെ നിന്ന് സർവ്വീസുകൾ ഉണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here