റാഞ്ചി ഏകദിനം; ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ഓസീസ് ടീമില്‍ നേഥന്‍ കോള്‍ട്ടര്‍നീലിനു പകരം ജൈ റിച്ചാര്‍ഡ്‌സണ്‍ ഇറങ്ങിയതു മാത്രമാണ് മാറ്റം. അഞ്ചു മത്സരങ്ങടങ്ങുന്ന പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച ഇന്ത്യയ്ക്ക് ഇന്നു കൂടി ജയം ഉറപ്പാക്കാനായാല്‍ പരമ്പര സ്വന്തമാക്കാം.
Unchanged XI for India, who have asked Australia to bat in the third ODI in Ranchi.
The visitors bring in Jhye Richardson for Nathan Coulter-Nile.#INDvAUS LIVE ⬇️
https://t.co/xhuelaQCZq pic.twitter.com/z2va9Y8WfJ— ICC (@ICC) 8 March 2019
അടുത്ത ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപനം പ്രതീക്ഷിക്കുന്ന മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ നാടായ റാഞ്ചിയില്‍ നടക്കുന്ന മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ലോകകപ്പില്‍ വിരമിക്കല്‍ പ്രഖ്യാപനമുണ്ടായാല്‍ റാഞ്ചിയില്‍ ധോണിയുടെ അവസാന പോരാട്ടം കൂടിയാകും ഇന്നത്തേത്. ടീമംഗങ്ങള്‍ക്ക് ഇന്നലെ രാത്രി ധോണി റാഞ്ചിയിലെ ഫാം ഹൗസില്‍ അത്താഴ വിരുന്ന് നല്‍കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here