Advertisement

കെയ്ലി ജെന്നര്‍, 21വയസ്സ്, സ്വന്തം നിലയില്‍ ശതകോടീശ്വരിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

March 8, 2019
Google News 0 minutes Read

അമേരിക്കക്കാരിയായ കെയ്ലി ജെന്നര്‍ ഒരു അപൂര്‍വ്വ നേട്ടത്തിന് ഉടമയാണ്. ശതകോടീശ്വരിയായ കെയ്ലി ഇപ്പോള്‍ ഫോബ്സിന്റെ പട്ടികയിലും ഇടം നേടി. സ്വന്തം നിലയില്‍ ശത കോടീശ്വരിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടത്തിനാണ് കെയ്ലി അര്‍ഹയായിരിക്കുന്നത്. 7050കോടിരൂപയാണ് കെയ്ലിയുടെ ആസ്തി.ഫെയ്സ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ ബര്‍ഗ്ഗിനെ പിന്നിലാക്കിയാണ് കെയ്ലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സക്കര്‍ ബര്‍ഗ്ഗ് ഇരുപത്തി മൂന്നാമത്തെ വയസ്സിലാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. കെയ്ലി ഈ നേട്ടം സ്വന്തമാക്കുന്നത് 21ാമത്തെ വയസ്സിലാണ്.
kyliejenner
ഫോബ്സ് ആഗോള സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചവരുടെ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിക്കുകയാണ് കെയ്ലി.ടെലിവിഷന്‍ റിയാലിറ്റി ഷോ താരമായിരുന്നു കെയ്ലി. കെയ്ലി കോസ്മെറ്റിക് എന്ന പേരില്‍ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളുമായാണ് തുടക്കം. ഓണ്‍ലൈനായി ചെറിയ തോതില്‍ തുടങ്ങിയ കെയ്ലിയുടെ വില്‍പ്പന പച്ചപിടിക്കുന്നത് സൗന്ദര്യ വര്‍ദ്ധക ഉല്‍പന്നങ്ങളുടെ ശൃംഗലയായ ഉള്‍ട്ടയുമായി കരാറിലെത്തിയതോടെയാണ്. കഴിഞ്ഞ വര്‍ഷം 36കോടി ഡോളറിന്റെ വില്‍പ്പനയാണ് കെയ്ലി നടത്തിയത്. ഉള്‍ട്ടയുടെ ആയിരത്തോളം സ്റ്റോറുകളില്‍ ഇപ്പോള്‍ കെയ്ലിയുടെ ലിപ് സ്റ്റിക്കും ലിപ് ലൈനറും ലഭ്യമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here