പഞ്ചായത്ത് സീറ്റിനെച്ചൊല്ലി മുന്നണി വിട്ട വീരേന്ദ്രകുമാറിനെ ഓര്‍ത്ത് പരിതപിക്കുന്നുവെന്ന് ചെന്നിത്തല

പഞ്ചായത്തില്‍ സീറ്റ് കൊടുത്തില്ലെന്ന് പറഞ്ഞ് യുഡിഎഫ് വിട്ട വീരേന്ദ്രകുമാറിനെ ഓര്‍ത്ത് പരിതപിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫില്‍ ചേക്കേറിയിട്ട് എന്തു കിട്ടിയെന്ന് ദള്‍ പ്രവര്‍ത്തകര്‍ ചിന്തിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സിപിഐ ഒഴികെയുള്ള ഘടകകക്ഷികള്‍ക്കൊന്നും സീറ്റ് നല്‍കാത്തതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ എല്‍ഡിഎഫ് വീരേന്ദ്രകുമാറിനെ സീറ്റ് ചര്‍ച്ചക്ക് പോലും വിളിച്ചില്ല. വീരേന്ദ്ര കുമാറിനും സംഘത്തിനും ഇപ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥയാണുള്ളത്. ഇതേപ്പറ്റി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചിന്തിക്കണം.
Read Also: ലോക്‌സഭാ തെരഞ്ഞെടുപ്പ്; എംഎല്‍എ മാര്‍ വിജയിച്ചാല്‍ ഉപതെരഞ്ഞെടുപ്പിന് ചെലവാകുക കോടികള്‍
സീറ്റ് വിഭജനത്തോടെ ഫലത്തില്‍ എല്‍ഡിഎഫ് എന്ന മുന്നണി തന്നെ ഇല്ലാതായി.പൂച്ച കുഞ്ഞുങ്ങളെ തിന്നുന്ന പോലെ സിപിഎം രണ്ട് ജനതാദളിനെയും വിഴുങ്ങിയെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. അതേ സമയം രമേശ് ചെന്നിത്തലക്ക് മറുപടിയുമായി എം പി വീരേന്ദ്രകുമാറും രംഗത്തെത്തി. യുഡിഎഫ് സീറ്റു തന്നു എന്നത് ശരിയാണെന്നും എന്നാല്‍ വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചു എന്നതും കൂടി മറക്കരുതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. സീറ്റ് തന്നപ്പോള്‍ എല്ലാം കോണ്‍ഗ്രസ് വളരെ നന്നായി സഹായിച്ചിട്ടുണ്ടെന്നും വീരേന്ദ്രകുമാര്‍ പരിഹസിച്ചു. കോണ്‍ഗ്രസ്സ് 1000 വോട്ടിന് തോറ്റ മണ്ഡലത്തില്‍ ജെഡിഎസി നെ വന്‍ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്.വെറുതെ നിന്ന് തന്നാല്‍ മതിയെന്ന് പറഞ്ഞ് ബാക്കിയെല്ലാം അവര്‍ ചെയ്‌തെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here