വിവാദനായകനും കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ഡോ.ബെന്നറ്റ് എബ്രഹാം എവിടെയുണ്ട് ? 24 അന്വേഷിക്കുന്നു

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ വലിയ ചർച്ചാ വിഷയങ്ങളിലൊന്നായിരുന്നു തിരുവനന്തപുരത്തെ പേമെന്റ് സീറ്റ് വിവാദം. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ജില്ലയിലെ സിപിഐ നേതൃത്വം അടിമുടി ഉലഞ്ഞു. വിവാദനായകനും കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ഡോ.ബെന്നറ്റ് എബ്രഹാം എവിടെയുണ്ട് . 24 അന്വേഷിക്കുന്നു.
മറ്റൊരു ലോക്‌സഭാ തെരഞ്ഞെടുപ്പു കാലം. ആ സ്ഥാനാർത്ഥി ഇപ്പോൾ ഇവിടെയുണ്ട്. കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ. രാഷ്ട്രീയ രംഗത്തില്ല. ആതുരസേവന രംഗത്ത് സജീവം. വിവാദ കാലം ഓർത്തെടുത്ത് ബെന്നറ്റ് എബ്രഹാം.
Read Also : എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് കുടുംബയോഗങ്ങളിലൂടെ തുടക്കമിട്ട് മുഖ്യമന്ത്രി
കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് സി പി ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന വെഞ്ഞാറമ്മൂട് ശശി ഇപ്പോൾ ആർഎസ്പിയിലാണ്. മുൻ ജില്ലാ സെക്രട്ടറിയായിരുന്ന പി രാമചന്ദ്രൻ നായർ സി പി എമ്മിലും. ഇരുവരും തെറിച്ചത് പേമെന്റ് സീറ്റ് വിവാദത്തിൽ. വിവാദത്തിൽ പെട്ട സി ദിവാകരൻ സി പി ഐയിൽ പിടിച്ചു നിന്നു. വീണ്ടും എംഎൽഎയായി ഇപ്പോൾ സ്ഥാനാർത്ഥിയും. സി ദിവാകരന് വോട്ടു ചെയ്യുമെന്ന് ബെന്നറ്റ് എബ്രഹാം.
രാഷ്ട്രിയം തൊഴിൽ അല്ലാത്തതു കൊണ്ടാണ് മാറിനിന്നത് .എന്നാൽ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും ബെനറ്റ് എബ്രാഹം പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here