Advertisement

എം വി ജയരാജന്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായേക്കും

March 9, 2019
Google News 0 minutes Read

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എം വി ജയരാജന്‍ സിപിഐഎം ജില്ലാ സെക്രട്ടറിയായേക്കുമെന്ന് സൂചന. പി ജയരാജന്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ എം വി ജയരാജനെ ജില്ലാ സെക്രട്ടറിയാക്കുമെന്നാണ് വിവരം. അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

ലൈംഗിക ആരോപണ വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട പി ശശിയെ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലേക്ക് മടക്കിക്കൊണ്ടുവരാനും സാധ്യതയുണ്ട്. കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയില്‍ പി ശശിയെ ഉള്‍പ്പെടുത്താനാണ് തീരുമാനം. 11 ന് ചേരുന്ന ജില്ലാക്കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഭവ സമ്പത്തും ജനകീയ അടിത്തറയും ഉള്ളവരെ തിരികെയെത്തിക്കാന്‍ സിപി@ഐഎം തീരുമാനിച്ചിരുന്നു. ലൈംഗികആരോപണ വിവാദത്തല്‍ പാര്‍ട്ടി നടപടി നേരിട്ട ശശി കഴിഞ്ഞ ജൂലൈയിലാണ് പ്രാഥമിക അംഗത്വത്തിലേക്ക് തിരികെ എത്തിയത്. നിലവില്‍ ഇടത് അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റാണ് പി ശശി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here