സ്ഥാനാര്‍ത്ഥിത്വം; കുമ്മനത്തിന്റേതെന്ന് കയ്യിലിരുന്നതും കടിച്ചുപിടിച്ചതും പോയ അവസ്ഥയാകുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്തു നിന്നും മത്സരിക്കാനൊരുങ്ങുന്ന കുമ്മനം രാജശേഖരനെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കയ്യിലിരുന്നതും കടിച്ചുപിടിച്ചതും പോയ അവസ്ഥയാകും കുമ്മനത്തിന്റേതെന്ന് മന്ത്രി പറഞ്ഞു. കുമ്മനത്തിന് കാത്തുകിട്ടിയ സമ്മാനമായിരുന്നു ഗവര്‍ണര്‍ പദവി എന്നത്. അങ്ങ് വടക്കു കിഴക്ക് ആരും ശ്രദ്ധിക്കാത്ത ഒരു മൂലക്കായിരുന്നുവെങ്കിലും അതൊരു പദവിയായിരുന്നു. അദ്ദേഹത്തിന് അത് നഷ്ടപ്പെടുന്നു എന്നല്ലാതെ മറ്റ് കാര്യങ്ങള്‍ ഒന്നുമില്ല. കുമ്മനം വരുന്നതില്‍ ഇടതുപക്ഷത്തിന് ആശങ്കയൊന്നും ഇല്ലെന്നും കടകംപള്ളി പറഞ്ഞു.
തിരുവനന്തപുരത്ത് മത്സരിക്കുന്നതിനായി ഇന്നലെയാണ് കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവി രാജിവെച്ചത്. കുമ്മനം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നത് ബിജെപി നേതൃത്വത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കുമ്മനം മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം പാലക്കാട്ട് നടന്ന യോഗത്തില്‍ അമിത് ഷായ്ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരണമെന്ന നിലപാടായിരുന്നു ആര്‍എസ്എസിനും ഉണ്ടായിരുന്നത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് കുമ്മനത്തെ ദേശീയ നേതൃത്വം മിസോറാം ഗവര്‍ണറാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവി ഏറ്റെടുത്തത്. കുമ്മനം രാജശേഖരന്‍ അധ്യക്ഷ പദവി ഒഴിഞ്ഞതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പായിരുന്നു ഉയര്‍ന്നത്. പാര്‍ട്ടിക്കുള്ളില്‍ കുമ്മനം-ശ്രീധരന്‍ പിള്ള രണ്ട് ചേരി തന്നെ രൂപപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here