‘പാലക്കാട് പാതിര റെയ്ഡ് എൽഡിഎഫും യുഡിഎഫും ഉണ്ടാക്കിയ കപട നാടകം, ബിജെപിക്ക് ഗുണം ചെയ്യും’; കുമ്മനം രാജശേഖരൻ
പാലക്കാട് പാതിര റെയ്ഡ് എൽഡിഎഫും യുഡിഎഫും ഉണ്ടാക്കിയ കപട നാടകമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പാലക്കാട് ബിജെപിക്കെതിരായി എൽഡിഎഫ് – യുഡിഎഫ് ഡീലുണ്ട്. നാടകം എൻഡിഎയ്ക്ക് ഗുണം ചെയ്യുമെന്നും കുമ്മനം രാജശേഖരൻ ട്വന്റി ഫോറിനോട് പറഞ്ഞു.
സന്ദീപ് വാര്യരുടെ പരാതി പാർട്ടി പരിശോധിയ്ക്കുമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. സന്ദീപ് ഇപ്പോഴും ബിജെപിയിൽ പ്രവർത്തിക്കുന്നുണ്ട്. പാർട്ടിയിൽ പ്രശ്നങ്ങൾ ഇല്ലെന്നും കുമ്മനം രാജശേഖരൻ ട്വന്റി ഫോറിനോട് പറഞ്ഞു.
അതേസമയം യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഹോട്ടൽ മുറിയിൽ കള്ളപ്പണം സൂക്ഷിച്ചന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തില്ല. ജില്ലാ സെക്രട്ടറി നേരിട്ട് നൽകിയ പരാതിയും കളക്ടർ കൈമാറിയ പരാതികളും ആണ് പൊലീസിന് മുന്നിൽ ഉള്ളത്. എന്നാൽ കള്ളപ്പണം ഒന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ എങ്ങനെ കേസെടുക്കും എന്നതിലാണ് പൊലീസ് നിയമോപദേശം തേടിയിട്ടുള്ളത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൊലീസിന്റെ പാതിരാ റെയിഡ് പാലക്കാട് മണ്ഡലത്തിൽ വിവിധ മുന്നണികൾ തെരഞ്ഞെടുപ്പ് ചർച്ച ആക്കിയിട്ടുണ്ട്. അർധരാത്രി വനിതാ പൊലീസ് ഇല്ലാതെ മുറിയിൽ ഇരച്ചുകയറിയത് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഈ പരാതികളിൽ പാലക്കാട് കേസെടുക്കും.
Story Highlights : Kummanam Rajasekharan react Palakkad hotel raid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here