പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ വികസന മുരടിപ്പ് പരിഹരിക്കും: വീണാ ജോര്‍ജ്

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി എന്ത് വികസനം ഉണ്ടായി എന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൃത്യമായി പരിശോധിക്കപ്പെടുമെന്ന് സിപിഐഎമ്മിന്റെ നിയുക്ത സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ വീണാ ജോര്‍ജ്. രണ്ടേമുക്കാര്‍ വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് പത്തനംതിട്ടയിലും കോട്ടയം ജില്ലയിലും നടപ്പിലാക്കിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പില്‍ മാത്രം 2000 കോടിയിലധികം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്തു. ആ രീതിയിലുള്ള വികസനത്തിന് തന്നെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രാധാന്യം നല്‍കുന്നതെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടേ മുക്കാല്‍ വര്‍ഷം കൊണ്ട് ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട ഇടതുമുന്നണി പിടിച്ചെടുക്കുക തന്നെ ചെയ്യും. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ പത്തംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉണ്ടായ വികസന മുരടിപ്പ് ജനം വിലയിരുത്തുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here