ബിജെപി സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക നാളെ

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ, കമ്മീഷൻ അംഗങ്ങളായ സുശീൽ ചന്ദ്ര, അശോക് ലവാസ എന്നിവർ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്താണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
Read More: രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23 ന്
തെരഞ്ഞെടുപ്പ് തീയതിയും അജന്‍ഡയും പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളായാവും പൊതുതെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 23 നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക.
അതേസമയം ഏപ്രിൽ 23 എന്നത് പൂർണ സംതൃപ്തി തരുന്ന തീരുമാനമെന്ന് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. പ്രചാരണത്തിന് അവശ്യത്തിന് സമയം ലഭിക്കുമെന്നും നാളെ ബിജെപി സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയാറാകുമെന്നും ശ്രീധരൻ പിള്ള വയനാട്ടിൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here