ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് സൂചന. ഇതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ അവലോകന യോഗം ഇന്ന് ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം തിങ്കളാഴ്ചയോ തൊട്ടടുത്ത ദിവസങ്ങളിലോ ഉണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനമുണ്ടാകുക. ഏപ്രില്‍ അവസാനത്തോടെയോ മെയ് ആദ്യമോ ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാര്‍ച്ച് അഞ്ചിനാണ് നടന്നത്. തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഇവിടെ നടക്കുന്ന യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here