തിയേറ്ററില്‍ ദേശീയ ഗാനം വെയ്ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് ഇഷ്ടമല്ലെന്ന് പവന്‍ കല്യാണ്‍

ഹൈദരാബാദ്: തീയറ്ററില്‍ ദേശീയ ഗാനം വയ്ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് ഇഷ്ടമല്ലെന്ന് ജനസേന നേതാവ് പവന്‍ കല്യാണ്‍. തിയേറ്ററില്‍ ദേശീയ ഗാനം വയ്ക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. കുടുംബസമേതവും സുഹൃത്തുക്കളുമായും സിനിമ കാണാന്‍ വരുന്നത് വിനോദത്തിന് വേണ്ടിയാണ്. ആ സമയം ഒരാളുടെ ദേശീയ തെളിയിക്കുന്നതിനാകരുതെന്നും പവന്‍ പറഞ്ഞു.
Read more: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് യുദ്ധമുണ്ടാകുമെന്ന് ബിജെപി പറഞ്ഞതായി പവന്‍ കല്ല്യാണ്‍
രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ചര്‍ച്ചകളും സമ്മേളനങ്ങളും തുടങ്ങുന്നതിന് മുമ്പ് എന്ത് കൊണ്ട് ദേശീയ ഗാനം ആലപിക്കുന്നില്ലെന്നും പവന്‍ ചോദിക്കുന്നു. നേരത്തെയും ഈ വിഷയത്തിലെ തന്റെ നിലപാട് പവന്‍ കല്യാണ്‍ വ്യക്തമാക്കിയിരുന്നു. 2016ല്‍ തിയേറ്ററില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം സുപ്രീംകോടതി നിര്‍ബന്ധമാക്കിയപ്പോള്‍ അത് ചോദ്യം ചെയ്തും പവന്‍ കല്യാണ്‍ രംഗത്തുവന്നിരുന്നു.
രാജ്യത്തെ ഉന്നത അധികാര കേന്ദ്രങ്ങളിലെല്ലാം ദേശീയ ഗാനം നിര്‍ബന്ധമാക്കണം. അങ്ങനെ ഒരു ഉദാഹരണം കാണിച്ച് മുന്നോട്ട് നയിക്കാന്‍ ഇവര്‍ക്ക് എന്ത് കൊണ്ട് സാധിക്കുന്നില്ലെന്നും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ പവന്‍ കല്യാണ്‍ ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here