മൊഹാലി ഏകദിനം; ധവാന് സെഞ്ച്വറി,രോഹിത് 95 ന് പുറത്ത്

മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനമത്സരത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. ശിഖര്‍ ധവാന്റെ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ 32 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തിട്ടുണ്ട്.104 റണ്‍സുമായി ശിഖര്‍ ധവാനും 7 റണ്‍സുമായി കെ എല്‍ രാഹുലുമാണ് ക്രീസിലുള്ളത്.
After three single-figured scores in his last four ODIs, @SDhawan25 is back to his best with his 16th ODI hundred! ?#INDvAUS LIVE ➡️ https://t.co/X4QGtIjbn2 pic.twitter.com/V5H4lpLsdM
— ICC (@ICC) 10 March 2019
95 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ ധവാനും രോഹിതും ചേര്‍ന്ന് 193 റണ്‍സാണ് നേടിയത്.നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയിരിക്കുന്നത്.
മഹേന്ദ്രസിങ് ധോണിക്ക് പകരം ഋഷഭ് പന്തും മുഹമ്മദ് ഷമിക്ക് പകരം ഭുവനേശ്വര്‍ കുമാറുമാണ് ഇറങ്ങിയിരിക്കുന്നത്. മൂന്നാം ഏകദിനത്തിന് ശേഷം ധോണിക്ക് വിശ്രമം അനുവദിച്ചിരുന്നു. രവീന്ദ്രജഡേജക്ക് പകരം യുസ്‌വേന്ദ്ര ചാഹലും അമ്പാട്ടി റായിഡുവിന് പകരം കെ എല്‍ രാഹുലും ടീമിലിടം പിടിച്ചു. അഞ്ചു മത്സരങ്ങടങ്ങുന്ന പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ 2-1 ന് മുന്നിലാണ്. ഇന്ന് വിജയം നേടാനായാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
India make four changes as they win the toss and elect to bat in the fourth ODI in Mohali. No Marcus Stoinis in Australia XI.#INDvAUS LIVE ?
https://t.co/X4QGtIjbn2 pic.twitter.com/LzRN3f6xIi— ICC (@ICC) 10 March 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here