എംഎല്‍എ മാര്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് രമേശ് ചെന്നിത്തല

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എ മാരെ സ്ഥാനാര്‍ത്ഥികളാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയസാധ്യതയാണ് ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ 4 ദിവസത്തിനകം തീരുമാനിക്കും.സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണത്തിന് ആവശ്യത്തിലേറെ സമയമുണ്ട്. കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം അവരുടെ ആഭ്യന്തര വിഷയമാണ്. അത് കേരള കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നേരത്തെ ഉമ്മന്‍ചാണ്ടിയും കെ മുരളീധരനും അടക്കമുള്ള എംഎല്‍എ മാരുടെ പേരുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മത്സരിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കി ഇരുവരും രംഗത്തെത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഏറ്റവുമൊടുവിലായി കെ സി വേണുഗോപാല്‍ എംപി യും ഇന്ന് വ്യക്തമാക്കിയിരുന്നു. നിലവില്‍ മറ്റു പല ചുമതലകളും പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണ് തീരുമാനമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here