‘സർജിക്കൽ സ്‌ട്രൈക്കിന് തെളിവ് വേണമത്രെ; പിതാവ് മുസ്ലിം, മാതാവ് ക്രിസ്ത്യാനി; രാഹുൽ ഗാന്ധി ഹിന്ദുവാണെന്നതിന് തെളിവ് എവിടെ?’ : കേന്ദ്രമന്ത്രി ആനന്ത് ഹെഗ്‌ഡെ (വിഡിയോ)

സർജിക്കൽ സ്‌ട്രൈക്കിന് തെളിവ് ചോദിച്ച രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് ഹെഗ്ഡെ. രാഹുൽ ഗാന്ധി ഹിന്ദുവാണെന്നതിന് തെളിവ് എവിടെയെന്ന് അനന്ത് ഹെഗ്ഡെ ചോദിക്കുന്നു. മുസ്ലിം ആയ പിതാവിനും ക്രിസ്ത്യാനിയായ മാതാവിനും പിറന്ന മകനാണ് രാഹുൽ ഗാന്ധിയെന്നും അനന്ത് ഹെഗ്ഡെ പറഞ്ഞു. പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.

സർജിക്കൽ സ്ട്രൈക്കിന് തെളിവ് എവിടെയെന്നാണ് ഇവർ ചോദിക്കുന്നത്. ലോകം മുഴുവൻ ഇത് അംഗീകരിക്കുമ്പോഴാണ് ചോദ്യം. പൂണൂൽ ധാരിയായ ഹിന്ദുവെന്ന സ്വയം വിളിക്കുന്ന മുസ്ലിം ആണ് ഈ ചോദ്യം ചോദിക്കുന്നത്- കേന്ദ്രമന്ത്രി പറഞ്ഞു.

Read Also : 1000 കിലോഗ്രം ബോംബുകൾ; 12 മിറാഷ് യുദ്ധ വിമാനങ്ങൾ; തകർന്നത് ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പ്; ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത് ഇങ്ങനെ

മുസ്ലിമായ പിതാവിനും ക്രിസത്യാനിയായ മാതാവിനും പിറന്ന മകനാണ്. അദ്ദേഹം ഹിന്ദുവാണെന്നതിന് എന്താണ് തെളിവ്- അനന്ത് ഹെഗ്ഡെ ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top