1000 കിലോഗ്രം ബോംബുകൾ; 12 മിറാഷ് യുദ്ധ വിമാനങ്ങൾ; തകർന്നത് ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പ്; ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത് ഇങ്ങനെ

പുൽവാമ ഭീകരാക്രമണത്തിന് കൃത്യം 12 ദിവസങ്ങൾക്ക് ശേഷം ഇന്ത്യ നടത്തിയ തിരിച്ചടിയിൽ 200 ലേറെ ഭീകരരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കര-വ്യോമ സേന സംയുക്തമായി നടത്തിയ ആക്രമണത്തിൽ മിറാഷ് യുദ്ധവിമാനങ്ങളാണ് പ്രധാന പങ്ക് വഹിച്ചത്. പ്രിസിഷൻ സ്‌ട്രൈക്കാണ് ഇന്ത്യ ഇന്ന് നടത്തിയത്.
ദസ്സോൾട്ട് മിറാഷ് 2000 ഫ്രഞ്ച് മൾ്ടടിറോൾ സിംഗിൾ ഞ്ചെിൻ ഫോർത്ത് ജെനറേഷൻ യുദ്ധവിമാനമാണ്. ദസ്സോൾ ഏവിയേഷനാണ് വിമാനത്തിന്റെ നിർമ്മാതാക്കൾ. ഇന്ത്യയുൾപ്പെടെയുള്ള എട്ട് രാജ്യങ്ങൾക്ക് ഈ പോർ വിമാനങ്ങളുണ്ട്.
Read Also : തിരിച്ചടിച്ച് ഇന്ത്യ; വ്യോമാക്രമണത്തിന്റെ വീഡിയോ പുറത്ത്
മിറാഷ് 2000 ന് ആയുധങ്ങൾ വഹിക്കാൻ ഒമ്പത് പോയിന്റുകളാണ് ഉള്ളത്. ഫ്യൂസ്ലേജിൽ അഞ്ച്, ചിറകുകളിൽ രണ്ടെണ്ണം വീതം. 30എംഎം ഗൺ ഹൈ ഫയറിംഗ് റേറ്റുള്ള രണ്ട് ആയുധങ്ങളും ഇതിലുണ്ട്. ഇതിന് പുറമെ, മൈക മൾട്ടി ടാർഗറ്റ് എയർ ടു എയർ ഇന്റർസെപ്റ്റ് ആന്റ് കോമ്പാറ്റ് മിസ്സൈൽസ്, മാജിക്ക് 2 കോമ്പാറ്റ് മിസ്സൈൽസ് എന്നിവയും ഈ യുദ്ധ വിമാനത്തിലുണ്ട്. ഒരു മിറാഷ് 2000 വിമാനത്തിന് ഒരേസമയം, 4 മൈക്ക മിസ്സൈലുകൾ, 2 മാജിക്ക് മിസ്സൈലുകൾ, 3 ഡ്രോപ്പ് ടാങ്ക്‌സ് എന്നിവ വഹിക്കാൻ കഴിയും.

Mirage 2000
വ്യോമസേന 12 മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് ഭീകരക്യാമ്പുകൾ തകർക്കാനായി ഉപയോഗിച്ചത്. മിറാഷ് 2000 എയർക്രാഫ്റ്റ് വിമാനം 1000 കിലോഗ്രാം ബോംബുകളാണ് തീവ്രവാദ മേഖലകളിൽ വർഷിച്ചത്. ജെയ്‌ഷെ മുഹമ്മദിന്റെ കണ്ട്രോൾ റൂമുകൾ, പ്രധാനപ്പെട്ട പരിശീലന കേന്ദ്രങ്ങൾ എന്നിവ തകർക്കാൻ ഇന്ത്യയ്ക്കായി. ചകോതി, മുസഫറാബാദ് എന്നിവടങ്ങളിലെ ഭീകര ക്യാമ്പുകളും തകർത്തു.
21 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തിൽ 300 ഓളം ഭീകരരെ വധിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. 1999 ലെ കാർഗിൽ യുദ്ധത്തിൽ മുമ്പ് മിറാഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഇതിന് ശേഷം ഈ യുദ്ധ വിമാനം ഉപയോഗിക്കുന്നത് ഇപ്പോഴാണ്.
ഉറി സർജിക്കൽ സ്‌ട്രൈക്കിന് സമാനമായ രീതിയിൽ എന്നാൽ അതിലും ശക്തമായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പാണ് ഇന്നത്തെ പ്രത്യാക്രമണ്തതിൽ തകർന്നത്. ഒരു സൈനിക നടപടിയെന്നതിലും ഉപരി ഭീകരവാദത്തിനുള്ള ഇന്ത്യയുടെ മറുപടിയായാണ് ഇന്നുണ്ടായ തിരിച്ചടിയെ ഇന്ത്യ കാണുന്നത്.
അതേസമയം, ഇന്ത്യ നൽകിയ തിരിച്ചടിക്കുള്ള മറുപടി നൽകാനായി പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിൽ എത്തിയിരുന്നു. എന്നാൽ ഇന്ത്യൻ വ്യോമ വിന്യാസം കണ്ട് പാക് വിമാനങ്ങൾ തിരിച്ചുപറന്നു. പാക് എഫ്16 വിമാനങ്ങളാണ് ഇന്ത്യൻ അതിർത്തിക്ക് അരികെ എത്തിയത്. എന്നാൽ ഇന്ത്യയെ അക്രമിക്കാനുള്ള വിഫല ശ്രമത്തിന് പിന്നാലെ വിമാനങ്ങൾ തിരിച്ചുപോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here