പത്തനംതിട്ടയില്‍ ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കും? നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ക്കായി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. പത്തനംതിട്ടയില്‍ ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇടുക്കിയില്‍ ആന്‍റോ ആന്‍റണിയുടെയും ഡീന്‍ കുര്യാക്കോസിന്‍റെയും ജോസഫ് വാഴയ്ക്കന്‍റെയും പേരുകള്‍ പരിഗണിക്കുന്നുണ്ട്.
വടകരയില്‍ മുല്ലപ്പളളി രാമചന്ദ്രന്‍ മത്സരിച്ചേക്കും. ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍, പി സി ചാക്കോ എന്നിവരും തൃശൂരില്‍ ടി എന്‍ പ്രതാപനും ജോസ് വളളൂരും സാധ്യതാ പട്ടികയിലുണ്ട്. ആലപ്പുഴയില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ സി വേണുഗോപാലിന് പകരം ഷാനി മോൾ ഉസ്മാൻ,പിസി വിഷ്ണുനാഥ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കെ സി വേണുഗോപാല്‍
മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും പാലക്കാട് ഷാഫി പറമ്പിലിന് തന്നെയാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here