സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് നാല് ദിവസത്തെ പെരുന്നാൾ അവധിക്ക് അര്‍ഹതയുണ്ടെന്നു തൊഴില്‍ മന്ത്രാലയം

സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് നാല് ദിവസത്തെ പെരുന്നാളവധിക്ക് അര്‍ഹതയുണ്ടെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. പൊതു അവധികളും വ്യക്തിഗത അവധികളും തൊഴിലാളികളുടെ അവകാശങ്ങള്‍ ആണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.
സ്വകാര്യ മേഖലയില് ജോലി ചെയ്യുന്നവര്‍ക്ക് നല്‍കേണ്ട പൊതു അവധി സംബന്ധമായ വിവരങ്ങളാണ് സൗദി തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം വിശദീകരിച്ചത്. ചെറിയ പെരുന്നാളിനും, ബലി പെരുന്നാളിനും ചുരുങ്ങിയത് നാല് ദിവസത്തെ അവധി നല്‍കണമെന്ന് ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് വഴി മന്ത്രാലയം അറിയിച്ചു. ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം റമദാന്‍ ഇരുപത്തിയൊമ്പത് ആയിരിക്കും ചെറിയ പെരുന്നാള്‍ അവധിക്ക് മുമ്പുള്ള അവസാനത്തെ പ്രവൃത്തി ദിവസം. ബലിപെരുന്നാള്‍ അവധി അറഫാ ദിവസം മുതല്‍ അതായത് ദുല്‍ഹജ്ജ് ഒമ്പത് മുതല്‍ ആരംഭിക്കും.
Read Also : സൗദിയില്‍ ഇ-സിം കാർഡുകൾ ഉടൻ പ്രാബല്യത്തിൽ
സൗദി ദേശീയ ദിനത്തിന് ഒരു ദിവസത്തെ അവധി നല്‍കണം. വാരാന്ത്യ അവധി ദിവസങ്ങളിലാണ് ദേശീയദിനം വരുന്നതെങ്കില്‍ ഒരു ദിവസം മുമ്പോ ശേഷമോ അവധി നല്‍കണം. എന്നാല്‍ പെരുന്നാള്‍ അവധി ദിവസങ്ങളിലാണ് ദേശീയദിനം വരുന്നതെങ്കില്‍ പ്രത്യേക അവധി നല്‍കേണ്ടതില്ല. ഭാര്യ പ്രസവിച്ചാല്‍ ശമ്പളത്തോടു കൂടി മൂന്നു ദിവസത്തെ അവധിക്ക് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ട്. സ്വന്തം വിവാഹത്തിന് അഞ്ച് ദിവസത്തെ അവധിലഭിക്കും. ഭാര്യ, ഭര്‍ത്താവ്, മാതാ പിതാക്കള്‍, കുട്ടികള്‍ എന്നിവരില്‍ ആരെങ്കിലും മരിച്ചാലും അഞ്ച് ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ടെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടി പത്ത് ആഴ്ചത്തെ പ്രസവാവധിയും തൊഴില്‍ നിയമം അനുവദിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here