ജെഎന്‍യു രാജ്യദ്രോഹക്കേസ് ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും

ജെ എന്‍ യു രാജ്യദ്രോഹക്കേസ് ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസാണ് പരിഗണിക്കുക. കേസിന്റെ വിചാരണ ആരംഭിക്കുന്നതിനു ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. കനയ്യകുമാര്‍ ലോക്‌സഭ തിരഞെടുപ്പില്‍ മത്സരിക്കാനിടയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് ജെ എന്‍ യു രാജ്യദ്രോഹ കേസ് കോടതിക്ക് മുന്നിലെത്തിന്നത്.
അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങുകളോടനുബന്ധിച്ചു നടന്ന സംഭവങ്ങളാണ് കേസിനാസ്പദം. ചടങ്ങിനിടെ കനയ്യ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് പൊലീസിന്റെ ഭാഷ്യം. ഇതുമായി ബന്ധപ്പെട്ടാണ് കനയ്യകുമാര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും.
നേരത്തേ കേസ് പരിഗണിച്ച ഡല്‍ഹി പട്യാല ഹൗസ് കോടതി കുറ്റപത്രം മടക്കിയിരുന്നു. രാജ്യദ്രഹ കുറ്റം ചുമത്തിയതിനാല്‍ വിചാരണ ആരംഭിക്കാന്‍ പൊലീസിനു ഡല്‍ഹി സര്‍ക്കാര്‍ അനുമതി തേടണമായിരുന്നു. ഇതു ലഭിക്കാത്തതിനാലാണ് പൊലീസ് സമര്‍പിച്ച കുറ്റപത്രം കോടതി അംഗീകരിക്കാതിരുന്നത്. 1200 ഓളം പേജ് വരുന്നതാണ് കുറ്റപത്രം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here