‘വെള്ള ഷർട്ടിട്ട് ചെന്നാലൊന്നും അമ്മ വരൂന്ന് തോന്നണില്ലാട്ടാ’ കുമ്പളങ്ങി നൈറ്റ്‌സിലെ ഡിലീറ്റഡ് സീൻ പുറത്ത്

കുമ്പളങ്ങി നൈറ്റ്‌സിലെ ഡിലീറ്റഡ് സീൻ പുറത്ത്. അമ്മയെ വിളിക്കാൻ പോകുന്നതിന് മുമ്പ് വെള്ള ഉടുപ്പെടുക്കാൻ പോകുന്നതിന്റെ സീനാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന്.

വീട്ടിലെ ചീത്തപ്പേര് മാറികിട്ടാൻ കിണഞ്ഞ് പരിശ്രമിക്കുന്ന സഹോദരങ്ങളെ നാം ചിത്രത്തിൽ കണ്ടതാണ് ഇതിന്റെ ഭാഗമായി അമ്മയെ വീട്ടിൽ വിളിച്ചുനിർത്തണമെന്ന് തീരുമാനിക്കുകയും നാൽവർ സംഘം അമ്മയെ കാണാൻ ചെല്ലുന്നതും തീയറ്ററുകൾ പുഞ്ചിരി വിടർത്തിയിരുന്നു. എന്നാൽ അമ്മ വരുന്നില്ല എന്ന തീരുമാനം നമ്മെയും നിരാശരാക്കിയിരുന്നു. ഈ സീനിന് മുന്നോടിയായി സജി, ബോണി, ബോബി, ഫ്രാങ്കി എന്നിവർ തുണിക്കടയിലെത്തി വെള്ള ഷർട്ടുകൾ പർച്ചേസ് ചെയ്യുന്ന രംഗമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

‘വെള്ള ഷർട്ടിട്ട് ചെന്നാലൊന്നും അമ്മ വരൂന്ന് തോന്നണില്ലാട്ടാ’ എന്ന് ബോബി പറയുന്ന ഡയലോഗാണ് സീനിലെ ഹൈലൈറ്റ്. സജിയെ ാെണ്ട് ഒരു സോറി പറയപ്പിക്കാമെന്നും ഫ്രാങ്കി ബോബിക്ക് മറുപടി നൽകുന്നുണ്ട്.

Read Also : കുമ്പളങ്ങിയിലെ രാത്രികള്‍ക്കെന്ത് ഭംഗിയാണ്, കുമ്പളങ്ങി നൈറ്റ്‌സ് റിവ്യൂ

ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ, നസ്രിയ നസീം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഒരു മലയാള ചലച്ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് . ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കൊച്ചിയിലെ കുമ്പളങ്ങിയിലെ രണ്ട് വീടുകളാണ് കഥയിലെ കേന്ദ്രം.ഒരു വീട്ടിൽ വിവാഹിതനായെത്തിയ ഷമ്മി അയാളുടെ ഭാര്യ അവരുടെ അനിയത്തി ബേബിമോൾ.മറ്റൊരു വീട്ടിൽ സജി , ഫ്രാങ്കി , ബോബി , ബോണി എന്നീ നാല് സഹോദരൻമാർ മാത്രം.ഈ സഹോദരൻമാരുടെ ജീവിതത്തിലേക്ക് സ്ത്രീകൾ കടന്നുവരുന്നതും.അതുണ്ടാക്കുന്ന മാറ്റങ്ങളുമാണ് കഥാപരിസരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top