തോമസ് ചാഴികാടൻ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. തോമസ് ചാഴികാടൻ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി.
നേരത്തെ പിജെ ജോസഫിന്റെ വീട്ടിൽ ഗ്രൂപ്പ് ചർച്ച നടന്നിരുന്നു. ജോസഫ് വിഭാഗം നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തൊടുപുഴയിലെ വീട്ടിലാണ് യോഗം. മോൻസ് ജോസഫും ഇടുക്കിയിലെ നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കേരള കോൺഗ്രസിൽ പൊട്ടിത്തെറി നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം.
Read Also : പിജെ ജോസഫിന്റെ വീട്ടിൽ ഗ്രൂപ്പ് ചർച്ച പുരോഗമിക്കുന്നു
ചെയർമാന്റെ തീരുമാനത്തിന് കാത്തിരിക്കുന്നതായും ശുഭാപ്തി വിശ്വാസമുണ്ടെന്നും പിജെ ജോസഫ് അറിയിച്ചിരുന്നു. നീതിപൂർവ്വമായ തീരുമാനം പ്രതീക്ഷിക്കുന്നതായും ജോസഫ് അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം വെളിപ്പെടുത്തി പി ജെ ജോസഫ് പല തവണ രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ചാണ് പി ജെ ജോസഫ് രംഗത്തെത്തിയതെന്ന് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ വിമർശനം ഉയർന്നിരുന്നു. ജോസഫിന് കോട്ടയത്ത് മേൽക്കൈയില്ലെന്നും മാണി വിഭാഗം പറയുന്നു. ഇന്നലെ ചേർന്ന കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ ജോസഫിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ സീറ്റവേണമെന്ന നിലപാടിൽ ജോസഫ് ഉറച്ചു നിൽക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here