ഉടമയും ജീവനക്കാരിയും സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍

കൃത്രിമപല്ലു നിര്‍മ്മാണ സ്ഥാപനത്തിന്റെ ഉടമയും അതേ സ്ഥാപനത്തിലെ ജീവനക്കാരിയും മരിച്ചനിലയില്‍. തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്റിന് സമീപത്ത് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. റോയല്‍ ഡെന്റല്‍ സ്റ്റുഡിയോ എന്നാണ് സ്ഥാപനത്തിന്റെ പേര്. ഗോവന്‍ സ്വദേശിയാണ് മരിച്ച ജീവനക്കാരി. അകമല പടിഞ്ഞാറേ കുഴിക്കണ്ടത്തിൽ ബിനുജോയ് (32), ജീവനക്കാരി വെരം ബോർഡസിൽ പൂജ രാത്തോഡ് (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ജോലിയ്ക്ക് എത്തിയവരാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷ പുക ശ്വസിച്ചതാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച ഇരുവരും സ്ഥാപനത്തില്‍ എത്തിയിരുന്നു. കറണ്ട് പോയതിന് പിന്നാലെ ഇവിടെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു. സ്ഥാപനത്തിന് ഉള്ളിലാണ് ജനറേറ്റര്‍ ഇരുന്നത്. ഷട്ടര്‍ അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ പുറന്തള്ളിയ വാതകമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്തതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top