കോട്ടയം സീറ്റ്; കേരള കോണ്‍ഗ്രസില്‍ രാജി

പിജെ ജോസഫിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസില്‍ രാജി. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം ജോര്‍ജ്ജാണ് രാജിവച്ചത്. കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാന്‍ യുഡിഎഫ് ഇടപെടും. പ്രശ്‌നങ്ങള്‍ കേരള കോണ്‍ഗ്രസില്‍ തന്നെ അടിയന്തരമായി പരിഹരിക്കണമെന്നും ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നു ചര്‍ച്ചകളുടെ സാധ്യതകള്‍ പരിശോധിക്കുകയാണെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

ReadAlso: കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

കോട്ടയം സീറ്റിന്റെ പേരില്‍ ഉയര്‍ന്ന തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കിലാണ്. തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം പാര്‍ട്ടി തീരുമാനത്തിന് എല്ലാവരും വഴങ്ങണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു.

ജോസഫിനെ വെട്ടി മാണിവിഭാഗം, ഏറ്റുമാനൂര്‍ മുന്‍ എം.എല്‍.എ.യും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി ഇന്നലെ രാത്രിയാണ് പ്രഖ്യാപിച്ചത്.   കെഎം മാണിയാണ് ചാഴിക്കാടന്റെ സ്ഥാനാര്‍ത്ഥിത്വം അറിയിച്ചത്. പത്രക്കുറിപ്പിലൂടെയായിരുന്നു അറിയിപ്പ്. ജോസഫ് പാര്‍ട്ടി സ്ഥാനാര്‍ഥിയാകുന്നതിനെ ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളെയും കെ എം മാണി രംഗത്ത് ഇറക്കുകയും ചെയ്തു. ഇതില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പിജെ ജോസഫ് രംഗത്ത് എത്തിയിരുന്നു.  ഇന്നലെ രാത്രി തന്നെ പിജെ ജോസഫ് തൊടുപുഴയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നു. സ്ഥാനാര്‍ത്ഥിയാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്ന ജോസഫ് പാര്‍ട്ടിയുമായി ഇടഞ്ഞ് തന്നെ നില്‍ക്കുകയാണ്,

ചെയർമാന്റെ തീരുമാനത്തിന് കാത്തിരിക്കുന്നതായും ശുഭാപ്തി വിശ്വാസമുണ്ടെന്നും പിജെ ജോസഫ് അറിയിച്ചതിന് പിന്നാലെയാണ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കി കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപനം വരുന്നത്. കോട്ടയത്ത് കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് പ്രവർത്തകരുടെ വികാരം മാനിച്ചാണെന്നായിരുന്നു കെഎം മാണിയുടെ പ്രതികരണം. ജോസഫ് ഈ തീരുമാനം ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വികാരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കുന്ന ആളല്ല ജോസഫെന്നും മാണി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top